വി​ദേ​ശ​ത്തു മ​രി​ച്ച നാ​ലു മ​ല​യാ​ളി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ കൊ​ച്ചി​യി​ല്‍ എ​ത്തി​ച്ചു
Wednesday, April 1, 2020 8:58 PM IST
തി​രു​വ​ന​ന്ത​പു​രം: വി​ദേ​ശ​ത്തു മ​രി​ച്ച നാ​ലു മ​ല​യാ​ളി​ക​ളു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു. യു​എ​ഇ​യി​ൽ മ​രി​ച്ച തൃ​ശൂ​ർ സ്വ​ദേ​ശി തോ​മ​സ് വ​ർ​ഗീ​സ് (57), മ​ല​പ്പു​റം സ്വ​ദേ​ശി അ​ബ്ദു​ൾ റ​സാ​ഖ് (50), ആ​ല​പ്പു​ഴ സ്വ​ദേ​ശി മ​നു എ​ബ്ര​ഹാം (27), കൊ​ല്ലം സ്വ​ദേ​ശി വി​ഷ്ണു രാ​ജ് (26) എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് നാ​ട്ടി​ലെ​ത്തി​ച്ച​ത്.

ബു​ധ​നാ​ഴ്ച രാ​ത്രി എ​ട്ടു​മ​ണി​യോ​ടെ കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് മൃ​ത​ദേ​ഹം എ​ത്തി​ച്ച​ത്. ലോ​ക്ക് ഡൗ​ണി​നെ തു​ട​ർ​ന്ന് പാ​സ​ഞ്ച​ർ വി​മാ​ന​ങ്ങ​ൾ നി​ർ​ത്ത​ലാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ൽ കാ​ർ​ഗോ എ​യ​ർ​ലൈ​ൻ​സ് വ​ഴി​യാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ എ​ത്തി​യ​തെ​ന്ന് നോ​ർ​ക്ക റൂ​ട്ട്സ് സി​ഇ​ഒ അ​റി​യി​ച്ചു.

പ​രേ​ത​രു​ടെ ബ​ന്ധു​ക്ക​ളെ വീ​ട്ടി​ൽ​നി​ന്നു കൂ​ട്ടി​ക്കൊ​ണ്ടു വ​രു​ന്ന​തി​നും വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങി മ​ട​ങ്ങി​പ്പോ​കു​ന്ന​തി​നും നോ​ർ​ക്ക​യു​ടെ എ​മ​ർ​ജ​ൻ​സി ആം​ബു​ല​ൻ​സ് സേ​വ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

വി​ദേ​ശ​ത്ത് മ​ര​ണ​മ​ട​യു​ന്ന​വ​രു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​ൻ നി​ല​വി​ൽ ച​ര​ക്ക് വി​മാ​ന​ങ്ങ​ളു​ടെ സേ​വ​നം വി​നി​യോ​ഗി​ക്കേ​ണ്ടി വ​രു​മെ​ന്നും ഈ ​വി​ഷ​യം കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്താ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.