നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് 200 കോ​ടി​യു​ടെ പാ​ക്കേ​ജ്; വാ​ട്സ്ആ​പ്പി​ലും അ​പേ​ക്ഷി​ക്കാം
Wednesday, April 1, 2020 9:06 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ലോ​ക്ക് ഡൗ​ണ്‍ നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന​ത്തെ നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് 200 കോ​ടി​യു​ടെ പാ​ക്കേ​ജ് അ​നു​വ​ദി​ച്ചു. കെ​ട്ടി​ട നി​ർ​മാ​ണ​വും, അ​നു​ബ​ന്ധ​മേ​ഖ​ല​ക​ളി​ലും ജോ​ലി ചെ​യ്യു​ന്ന നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യാ​ണ് പാ​ക്കേ​ജെ​ന്ന് കെ​ട്ടി​ട നി​ർ​മാ​ണ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ വി. ​ശ​ശി​കു​മാ​ർ അ​റി​യി​ച്ചു.

ബോ​ർ​ഡി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തു ര​ണ്ടു വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ​വ​രും 2018-ലെ ​ര​ജി​സ്ട്രേ​ഷ​നു പു​തു​ക്ക​ൽ ന​ട​ത്തി​യ​വ​രു​മാ​യ എ​ല്ലാ തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ൾ​ക്കും 1000 രൂ​പ വീ​തം ധ​ന​സ​ഹാ​യം ന​ൽ​കും. തു​ക തൊ​ഴി​ലാ​ളി​ക​ളു​ടെ അ​ക്കൗ​ണ്ടി​ലേ​ക്കു നി​ക്ഷേ​പി​ക്കും. 15 ല​ക്ഷം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഇ​തി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

ര​ജി​സ്റ്റ​ർ ചെ​യ്ത തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​ശ്രി​ത​ർ​ക്കു മാ​ര​ക​രോ​ഗം ബാ​ധി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ 2000 രൂ​പ വീ​തം ധ​ന​സ​ഹാ​യ​മാ​യി അ​നു​വ​ദി​ക്കും. ബോ​ർ​ഡി​ൽ നി​ന്ന് പെ​ൻ​ഷ​ൻ കൈ​പ്പ​റ്റു​ന്ന​വ​ർ​ക്ക് അ​ടി​യ​ന്ത​ര​മാ​യി പെ​ൻ​ഷ​ൻ തു​ക വി​ത​ര​ണം ചെ​യ്യും. ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന​തി​നു തൊ​ഴി​ലാ​ളി​ക​ൾ ബ​ന്ധ​പ്പെ​ട്ട ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ​മാ​ർ​ക്ക് ഇ-​മെ​യി​ൽ, വാ​ട്സ്ആ​പ്പ് മു​ഖേ​ന അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ബോ​ർ​ഡ് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ പു​ന​ര​ധി​വ​സി​പ്പി​ച്ചി​രി​ക്കു​ന്ന ക്യാ​ന്പു​ക​ളി​ലേ​ക്ക് അ​വ​ശ്യ​സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന​തി​ലേ​ക്കാ​യി ര​ണ്ടു കോ​ടി രൂ​പ കേ​ര​ള കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി പ​ദ്ധ​തി​യി​ൽ​നി​ന്ന് ലേ​ബ​ർ ക​മ്മീ​ഷ​ണ​ർ​ക്ക് കൈ​മാ​റി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.