ഭീ​തി​യു​ടെ റാ​ക്ക​റ്റ് ചു​ഴ​റ്റി കൊ​റോ​ണ; വിം​ബി​ൾ​ഡ​ണും റ​ദ്ദാ​ക്കി
Wednesday, April 1, 2020 9:18 PM IST
ല​ണ്ട​ന്‍: കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വിം​ബി​ൾ​ഡ​ൺ ടെ​ന്നീ​സ് ചാ​മ്പ്യ​ൻ​ഷി​പ്പ് റ​ദ്ദാ​ക്കി. ഓ​ൾ ഇം​ഗ്ല​ണ്ട് ലോ​ൺ ടെ​ന്നീ​സ് ക്ല​ബ് (എ​ഇ​എ​ൽ​ടി​ജി) ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. നി​ര​വ​ധി കൂ​ടി​യാ​ലോ​ച​ന​ക​ൾ​ക്കു ശേ​ഷ​മാ​ണ് തീ​രു​മാ​ന​മെ​ന്ന് എ​ഇ​എ​ൽ​ടി​ജി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

കാ​ണി​ക​ളി​ല്ലാ​തെ അ​ട​ച്ചി​ട്ട സ്റ്റേ​ഡി​യ​ത്തി​ൽ മ​ത്സ​രം ന​ട​ത്താ​നും ഒ​ളി​മ്പി​ക്സ് മാ​റ്റി​വ​ച്ച​തു​പോ​ലെ ടൂ​ർ​ണ​മെ​ന്‍റ് മാ​റ്റി​വ​യ്ക്കു​ന്ന​ത​ട​ക്കം നി​ർ​ദേ​ശ​ങ്ങ​ൾ ച​ർ​ച്ച​യ്ക്കു​വ​ന്നു. എ​ന്നാ​ൽ ഇ​തെ​ല്ലാം ത​ള്ളി​യ ശേ​ഷം മ​ത്സ​രം ത​ന്നെ റ​ദ്ദാ​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. വ​ള​രെ ല​ബു​ദ്ധി​മു​ട്ടേറിയ തീ​രു​മാ​ന​മാ​യി​രു​ന്നെ​ന്ന് എ​ഇ​എ​ൽ​ടി​ജി ചെ​യ​ർ​മാ​ൻ ഇ​യാ​ൻ ഹെ​വി​ത് പ​റ​ഞ്ഞു. പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​നും വിം​ബി​ൾ​ഡ​ണി​ൽ പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ​വ​രു​ടെ​യും ക്ഷേ​മ​ത്തി​നും വേ​ണ്ടി​യാ​ണ് ഇ​ത്ത​ര​ത്തി​ലൊ​രു തീ​രു​മാ​ന​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

ജൂ​ണ്‍ 29 മു​ത​ല്‍ ജൂ​ലൈ 12 വ​രെ​യാ​ണ് ടൂ​ര്‍​ണ​മെ​ന്‍റ് ന​ട​ക്കേ​ണ്ടി​യി​രു​ന്ന​ത്. ര​ണ്ടാം ലോ​ക മ​ഹാ​യു​ദ്ധ​ത്തി​നു ശേ​ഷം ആ​ദ്യ​മാ​യാ​ണ് വിം​ബി​ൾ​ഡ​ൺ റ​ദ്ദാ​ക്കു​ന്ന​ത്. 1940 മു​ത​ല്‍ 1945വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ ടൂ​ര്‍​ണ​മെന്‍റ് നടന്നിരുന്നില്ല. അ​തി​നു​ശേ​ഷം ആ​ദ്യ​മാ​യി​ട്ടാ​ണ് ടൂ​ര്‍​ണ​മെ​ന്‍റ് റ​ദ്ദാ​ക്കു​ന്ന​ത്.

നേ​ര​ത്തെ ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ നീ​ട്ടി​വ​ച്ചി​രു​ന്നു. വിം​ബി​ൾ‌​ഡ​ൺ റ​ദ്ദാ​ക്കി​യ​തോ​ടെ ഗ്രാ​സ് കോ​ർ​ട്ട് സീ​സ​ൺ മു​ഴു​വ​ൻ ന​ഷ്ട​മാ​യി. ഓ​ള്‍ എ​ഐ​ടി​എ ടൂ​ര്‍​ണ​മെ​ന്‍റ്, ഫ്ര​ഞ്ച് ഓ​പ്പ​ണ്‍, മോ​ണ്ടെ കാ​ര്‍​ലോ മാ​സ്റ്റേ​ഴ്സ്, മി​യാ​മി ഓ​പ്പ​ണ്‍, ബി​എ​ന്‍​പി പാ​രി​ബാ​സ് ഓ​പ്പ​ണ്‍ എ​ന്നീ ടെ​ന്നീ​സ് ചാ​മ്പ്യ​ന്‍​ഷി​പ്പു​ക​ളും മാ​റ്റി​വ​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.