ധാ​രാ​വി​യി​ൽ ഒ​രാ​ൾ​ക്ക് കൊ​റോ​ണ; അതിദ്രുത നടപടികളുമായി അധികൃതർ
Wednesday, April 1, 2020 9:46 PM IST
ന്യൂ​ഡ​ൽ​ഹി: ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ചേ​രി​യാ​യ മും​ബൈ​യി​ലെ ധാ​രാ​വി​യി​ൽ ഒ​രാ​ൾ​ക്ക് കൊ​റോ​ണ വൈ​റ​സ് (കോ​വി​ഡ്-19) ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ഇ​വി​ടെ താ​മ​സി​ക്കു​ന്ന അ​മ്പ​ത്തി​യാ​റു​കാ​ര​നാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​യാ​ളെ സയനിലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബ​ത്തി​ൽ എ​ട്ടു പേ​രാ​ണു​ള്ള​ത്. ഇ​വ​രെ​യെ​ല്ലാം ക്വാ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​ധി​കൃ​ത​ർ ഇ​വ​ർ താ​മ​സി​ച്ച കെ​ട്ടി​ടം അ​ട​ച്ച് മു​ദ്ര​വ​ച്ചു. കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച​യാ​ളു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​രെ ക​ണ്ടെ​ത്താ​ൻ അ​ധി​കൃ​ത​ർ നീ​ക്കം ആ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.