തെ​ല​ങ്കാ​ന​യി​ൽ 30 പേ​ർ​ക്കു കൂ​ടി കോ​വി​ഡ്; ആ​ശ​ങ്ക
Thursday, April 2, 2020 11:06 AM IST
ഹൈ​ദ​രാ​ബാ​ദ്: തെ​ല​ങ്കാ​ന​യി​ൽ 30 പേ​ർ​ക്കു കൂ​ടി കോ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. വൈ​റ​സ് ബാ​ധി​ച്ച് മൂ​ന്ന് പേ​ർ കൂ​ടി മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​തോ​ടെ സം​സ്ഥാ​ന​ത്തെ കോ​വി​ഡ് മ​ര​ണം ഒ​ൻ​പ​താ​യി ഉ​യ​ർ​ന്നു.

മ​രി​ച്ച ഒ​ൻ​പ​ത് പേ​രും നി​സാ​മു​ദീ​നി​ൽ ന​ട​ന്ന ത​ഗ്‌ലിബ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു​വെ​ന്ന​ത് ആ​ശ​ങ്ക​ക​ൾ വ​ർ​ധി​പ്പി​ക്കു​ന്നു​ണ്ട്. തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സാ​ണ് ഇ​ത് സംം​ബ​ന്ധി​ച്ച വി​വ​രം പു​റ​ത്ത് വി​ട്ട​ത്.

മ​ധ്യ​പ്ര​ദേ​ശി​ൽ 12 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ഇ​ൻ​ഡോ​റി​ലാ​ണ് 12 കേ​സു​ക​ളും റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഇ​തോ​ടെ ഇ​ൻ​ഡോ​റി​ൽ മാ​ത്രം വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം 75 ആ​യി. സം​സ്ഥാ​ന​ത്തെ ആ​കെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 98 ആ​യും ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

രാ​ജ​സ്ഥാ​നി​ലും 12 പേ​ർ​ക്കാ​ണ് പു​തു​താ​യി വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ടോ​ങ്ക്- 4, അ​ൽ​വാ​ർ- 1, ചു​രു- 7 എ​ന്നി​ങ്ങ​നെ​യാ​ണ് മേ​ഖ​ല​ക​ൾ തി​രി​ച്ചു​ള്ള ക​ണ​ക്ക്. സം​സ്ഥാ​ന​ത്തെ ആ​കെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 98 ആ​യി ഉ​യ​ർ​ന്നു.

രാ​ജ​സ്ഥാ​നി​ൽ പു​തി​യ​താ​യി വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​വ​ർ എ​ല്ലാം ഡ​ൽ​ഹി​യി​ലെ നി​സാ​മു​ദീ​നി​ൽ ന​ട​ന്ന ത​ഗ്‌ലിബ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​രാ​ണ്.

ആ​ന്ധ്ര​പ്രേ​ദേ​ശി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ലും വ​ർ​ധ​ന​വു​ണ്ട്. 24 പേ​ർ​ക്കു​കൂ​ടി പു​തു​താ​യി വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​തോ​ടെ ആ​കെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 111 ആ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.