വി​റ​ങ്ങ​ലി​ച്ച് ലോ​കം; കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ഒ​ൻ​പ​ത് ല​ക്ഷ​വും ക​ട​ന്ന് മു​ന്നോ​ട്ട്
Thursday, April 2, 2020 7:15 AM IST
റോം: ആ​ഗോ​ള ജ​ന​ത​യു​ടെ ആ​ശ​ങ്ക​ക​ൾ വ​ർ​ധി​പ്പി​ച്ച് കോ​വി​ഡ്- 19 വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്നു. ഒ​ൻ​പ​ത് ല​ക്ഷ​വും ക​ട​ന്ന് വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം മു​ന്നോ​ട്ട് കു​തി​ക്കു​ക​യാ​ണ്. പു​തി​യ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ലോ​ക​വ്യാ​പ​ക​മാ​യി 9,28,565 പേ​ർ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ചി​ട്ടു​ള്ള​ത്.

46,517 പേ​ർ കോ​വി​ഡ് ബാ​ധ​യേ​ത്തു​ട​ർ​ന്ന് മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി. 1,93,750 പേ​ർ​ക്ക് മാ​ത്ര​മാ​ണ് ആ​ഗോ​ള വ്യാ​പ​ക​മാ​യി രോ​ഗം ഭേ​ദ​മാ​യ​ത്. അ​മേ​രി​ക്ക​യാ​ണ് രോ​ഗ ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ മു​ന്നി​ൽ 2,11,408 പേ​ർ​ക്കാ​ണ് രാ​ജ്യ​ത്ത് വൈ​റ​സ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്.

അ​മേ​രി​ക്ക​യി​ലെ മ​ര​ണ സം​ഖ്യ 4,718 ആ​യി ഉ​യ​ർ​ന്നി​ട്ടു​ണ്ട്. 665 പേ​രാ​ണ് രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ വൈ​റ​സ് ബാ​ധി​ച്ച് മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്. അമേ​രി​ക്ക​യി​ൽ ന്യൂ​യോ​ർ​ക്കി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ മ​രി​ച്ച​ത്. 227 പേ​ർ​ക്കാ​ണ് ഇ​വി​ടെ ജീ​വ​ൻ ന​ഷ്ട​മാ​യ​ത്.

അ​ടു​ത്ത ര​ണ്ടാ​ഴ്ച രാ​ജ്യ​ത്തി​ന് ഏ​റെ വേ​ദ​നാ​ജ​ന​ക​മാ​യി​രി​ക്കു​മെ​ന്നും ര​ണ്ട​ര​ല​ക്ഷ​ത്തി​ലേ​റെ​പ്പേ​ർ വൈ​റ​സ് ബാ​ധ​യേ​റ്റ് മ​രി​ക്കു​മെ​ന്നും പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ക​ഴി​ഞ്ഞ ദി​വ​സം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ഇ​റ്റ​ലി​യി​ലും ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ മ​ര​ണ സം​ഖ്യ വ​ൻ​തോ​തി​ൽ ഉ​യ​ർ​ന്നു. 727 പേ​രാ​ണ് മ​ര​ണ​പ്പെ​ട്ട​ത്. 4,782 പേ​ർ​ക്ക് പു​തു​താ​യി രോ​ഗം ബാ​ധി​ച്ചി​ട്ടു​ണ്ട്. രാ​ജ്യ​ത്താ​കെ 1,10,574 പേ​ർ​ക്ക് വൈ​റ​സ് ബാ​ധി​ച്ചി​ട്ടു​ണ്ട്. 13,155 പേ​രാ​ണ് ഇ​റ്റ​ലി​യി​ൽ മ​ര​ണ​പ്പെ​ട്ട​ത്.

സ്പെ​യി​നി​ൽ 24 മ​ണി​ക്കൂ​റി​നി​ടെ 667 പേ​ർ വൈ​റ​സ് ബാ​ധ​യേ​ത്തു​ട​ർ​ന്ന് മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​തോ​ടെ രാ​ജ്യ​ത്ത് ആ​കെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 9,131 ആ​യി ഉ​യ​ർ​ന്നു. 1,02,179 പേ​ർ​ക്കാ​ണ് ഇ​റ്റ​ലി​യി​ൽ കോ​വി​ഡ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്. ആ​റാ​യി​ര​ത്തി​ലേ​റെ​പ്പേ​ർ​ക്ക് പു​തു​താ​യി രോ​ഗം ബാ​ധി​ച്ചെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

56,989 പേ​ർ​ക്ക് വൈ​റ​സ് ബാ​ധി​ച്ചി​ട്ടു​ള്ള ഫ്രാ​ൻ​സി​ൽ 4,861 പേ​ർ​ക്ക് പു​തു​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച​പ്പോ​ൾ 29,474 പേ​ർ​ക്ക് രോ​ഗ​ബാ​ധ​യു​ള്ള ബ്രി​ട്ട​നി​ൽ 4,324 പേ​ർ​ക്ക് പു​തു​താ​യി രോ​ഗ​ബാ​ധ​യു​ണ്ടാ​യി. ര​ണ്ടി​ട​ങ്ങ​ളി​ലും ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ യ​ഥാ​ക്ര​മം 509 ഉം 563​ഉം പേ​ർ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി.

വൈ​റ​സി​ന്‍റെ പ്ര​ഭ​വ കേ​ന്ദ്ര​മാ​യ ചൈ​ന​യി​ൽ പ​ക്ഷേ ൈവൈ​റ​സ് ബാ​ധി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ലും മ​ര​ണ​സം​ഖ്യ​യി​ലും കു​റ​വ് വ​ന്ന​ത് ലോ​ക​ത്തി​നാ​കെ പ്ര​തീ​ക്ഷ ന​ൽ​കു​ന്നു​ണ്ട്. പു​തു​താ​യി ഏ​ഴു പേ​ർ​ക്ക് മാ​ത്ര​മാ​ണ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. 36 പേ​രാ​ണ്് ഇ​വി​ടെ 24 മ​ണി​ക്കൂ​റി​നി​ടെ മ​ര​ണ​പ്പെ​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.