മും​ബൈ ധാ​രാ​വി ചേ​രി​യി​ൽ കോ​വി​ഡ് മ​ര​ണം; പ്ര​ദേ​ശം സീ​ൽ വെ​ച്ചു
Thursday, April 2, 2020 4:27 AM IST
മും​ബൈ: ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ചേ​രി​യാ​യ മും​ബൈ​യി​ലെ ധാ​രാ​വി​യി​ൽ കോ​വി​ഡ്-19 വൈ​റ​സ് ബാ​ധ​യെ​ത്തു​ട​ർ​ന്ന് 56 വ​യ​സു​കാ​ര​ൻ മ​രി​ച്ചു. ധാ​രാ​വി ബ​ലി​ഗാ​ന​ഗ​ർ എ​സ്ആ​ർ​എ മേ​ഖ​ല​യി​ൽ താ​മ​സി​ച്ചി​രു​ന്ന​യാ​ളാ​ണ് ബു​ധ​നാ​ഴ്ച രാ​ത്രി​യി​ൽ മ​രി​ച്ച​ത്.

മും​ബൈ​യി​ലെ സ​യ​ൺ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച് മ​ണി​ക്കൂ​റു​ക​ൾ​ക്ക​ക​മാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബ​ത്തി​ൽ എ​ട്ടു പേ​രാ​ണു​ള്ള​ത്. ഇ​വ​രെ​യെ​ല്ലാം ക്വാ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​ധി​കൃ​ത​ർ ഇ​വ​ർ താ​മ​സി​ച്ച കെ​ട്ടി​ടവും പ്രദേശവും അ​ട​ച്ച് മു​ദ്ര​വ​ച്ചു.

കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച​യാ​ളു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​രെ ക​ണ്ടെ​ത്താ​ൻ അ​ധി​കൃ​ത​ർ നീ​ക്കം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ജ​നം തി​ങ്ങി​പ്പാ​ർ​ക്കു​ന്ന ചേ​രി​യാ​യ​തി​നാ​ൽ ധാ​രാ​വി​യി​ലെ കോ​വി​ഡ് ബാ​ധ​യും മ​ര​ണ​വും വ​ലി​യ ആ​ശ​ങ്ക​യാ​ണ് മും​ബൈ​യി​ൽ വി​ത​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.