കോ​വി​ഡ്: പ​രി​ശോ​ധ​ന​ക്കെ​ത്തി​യ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ ക​ല്ലെ​റി​ഞ്ഞോ​ടി​ച്ചു
Thursday, April 2, 2020 5:45 AM IST
ഭോപ്പാൽ: മ​ധ്യ​പ്ര​ദേ​ശി​ലെ ത​ട്പ​തി ബ​ഖ​ൽ പ്ര​ദേ​ശ​ത്ത് പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രൈ ആ​ൾ​ക്കൂ​ട്ടം മ​ർ​ദി​ച്ചു. സ്ഥ​ല​ത്തെ ആ​ളു​ക​ളെ സ്ക്രീ​ൻ ചെ​യ്യു​ന്ന​തി​നെ​ത്തി​യ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ​യാ​ണ് ഇ​വി​ടെ നി​ന്ന് ആ​ൾ​ക്കൂ​ട്ടം ക​ല്ലെ​റി​ഞ്ഞ് ഓ​ടി​ച്ച​ത്.

ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കു നേ​രെ ജ​ന​ങ്ങ​ൾ ഓ​ടി​യ​ടു​ക്കു​ന്ന​തി​ന്‍റെ​യും സം​ഘം ചേ​ർ​ന്ന് ക​ല്ലെ​റി​യു​ന്ന​തി​ന്‍റെ​യും ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത് വ​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു.

അ​തി​നി​ടെ, മു​സ​ഫ​ർ ന​ഗ​റി​ൽ ലോ​ക്ക്ഡൗ​ണ്‍ പ​രി​ശോ​ധ​ന​യ്ക്കി​റ​ങ്ങി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ഒ​രു സം​ഘ​മാ​ളു​ക​ൾ മ​ർ​ദി​ച്ചു. റോ​ഡി​ലൂ​ടെ രാ​ത്രി സം​ഘം ചേ​ർ​ന്ന് സ​ഞ്ച​രി​ച്ച​ത് ചോ​ദ്യം ചെ​യ്ത​താ​ണ്് ഇ​വ​രെ പ്ര​കോ​പി​പ്പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.