അ​തി​ർ​ത്തി തു​റ​ക്ക​ണ​മെ​ന്ന ഉ​ത്ത​ര​വി​നെ​തി​രേ ക​ർ​ണാ​ട​ക സു​പ്രീംകോ​ട​തി​യിലേ​ക്ക്
Thursday, April 2, 2020 5:42 PM IST
കാ​സ​ർ​ഗോ​ഡ്: ക​ർ​ണാ​ട​ക അ​തി​ർ​ത്തി തു​റ​ക്ക​ണ​മെ​ന്ന ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രേ ക​ർ​ണാ​ട​ക സു​പ്രീംകോ​ട​തി​യെ സ​മീ​പി​ക്കും. വ്യാ​ഴാ​ഴ്ച വൈ​കി​ട്ടു​ത​ന്നെ ക​ർ​ണാ​ട​ക സു​പ്രീംകോ​ട​തി​യി​ൽ ഹ​ർ​ജി സ​മ​ർ​പ്പി​ച്ചേ​ക്കു​മെ​ന്നാ​ണു സൂ​ച​ന.

ഇ​തി​നി​ടെ, അ​തി​ർ​ത്തി തു​റ​ക്കി​ല്ലെ​ന്ന് കർണാടക ബി​ജെ​പി അ​ധ്യ​ക്ഷ​ൻ ന​ളി​ൻ​കു​മാ​ർ ക​ട്ടീ​ൽ ട്വീ​റ്റ് ചെ​യ്തു. "സേ​വ് ക​ർ​ണാ​ട​ക ഫ്രം ​പി​ണ​റാ​യി’ എ​ന്ന ഹാ​ഷ്ടാ​ഗി​ലാ​യി​രു​ന്നു ക​ട്ടീ​ലി​ന്‍റെ ട്വീ​റ്റ്.

കാ​സ​ർ​കോ​ട്ടു​നി​ന്ന് ക​ർ​ണാ​ട​ക​ത്തി​ലേ​ക്കു​ള്ള ദേ​ശീ​യ​പാ​ത​യി​ലെ ഗ​താ​ഗ​തം ത​ട​ഞ്ഞ​ത് അ​ടി​യ​ന്ത​ര​മാ​യി നീ​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി ചൊ​വ്വാ​ഴ്ച ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ദേ​ശീ​യ​പാ​ത അ​ട​യ്ക്കാ​ൻ ക​ർ​ണാ​ട​ക​ത്തി​ന് അ​ധി​കാ​ര​മി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

ഉ​ത്ത​ര​വി​നെ തു​ട​ർ​ന്നു ത​ല​പ്പാ​ടി​യി​ൽ ക​ർ​ണാ​ട​ക പോ​ലീ​സ് അ​തി​ർ​ത്തി തു​റ​ന്നു. എ​ന്നി​രു​ന്നാ​ലും നി​ബ​ന്ധ​ന​ക​ൾ പാ​ലി​ച്ചു മാ​ത്ര​മാ​യി​രി​ക്കും രോ​ഗി​ക​ളെ യാ​ത്ര ചെ​യ്യാ​ൻ അ​നു​വ​ദി​ക്കു​ക.

ചെക്ക്പോസ്റ്റിൽ മെഡിക്കൽ സംഘം പരിശോധന നടത്തിയ ശേഷമേ കേരളത്തിൽ നിന്നുള്ളവരെ കടത്തിവിടൂ. ഗു​രു​ത​ര രോ​ഗ​മു​ള്ള​വ​ർ​ക്കും ഒ​രു ബ​ന്ധു​വി​നും അ​തി​ർ​ത്തി ക​ട​ന്നു പോ​കാം.

ക​ച്ച​വ​ട​ക്കാ​ർ​ക്കും അ​തി​ർ​ത്തി ക​ട​ക്കാ​ൻ അ​നു​മ​തി ന​ൽ​കി. ബാ​രി​ക്കേ​ഡു​ക​ൾ പോ​ലീ​സ് നീ​ക്കം ചെ​യ്തു. അ​തി​ർ​ത്തി​യി​ൽ കൂ​ടു​ത​ൽ പോ​ലീ​സി​നെ വി​ന്യ​സി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.