മ​ത​സ​മ്മേ​ള​ന​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണം; താ​ക്ക​റ​യു​ടെ നി​ർ​ദേ​ശം അം​ഗീ​ക​രി​ച്ച് മോ​ദി
Thursday, April 2, 2020 6:17 PM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് 19 പ്ര​തി​രോ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി ഉ​ദ്ധ​വ് താ​ക്ക​റെ​യു​ടെ നി​ർ​ദേ​ശം അം​ഗീ​ക​രി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.

വ​ലി​യ സ​മ്മേ​ള​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത് ഒ​ഴി​വാ​ക്കാ​നും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​നും മ​ത​നേ​താ​ക്ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട​ണ​മെ​ന്ന ഉ​ദ്ധ​വ് താ​ക്ക​റെ​യു​ടെ നി​ർ​ദേ​ശ​മാ​ണ് മോ​ദി അം​ഗീ​ക​രി​ച്ച​ത്.

എ​ല്ലാ മു​ഖ്യ​മ​ന്ത്രി​മാ​രും അ​ത​ത് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള മ​ത​നേ​താ​ക്ക​ളോ​ട് സം​സാ​രി​ക്ക​ണം. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​നും വ​ലി​യ സ​മ്മേ​ള​ന​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നും അ​നു​യാ​യി​ക​ളോ​ട് നി​ർ​ദേ​ശി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി​മാ​ർ മ​ത​നേ​താ​ക്ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി അ​റി​യി​ച്ചു.

വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സിം​ഗ് സം​വി​ധാ​ന​ത്തി​ലൂ​ടെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യി സം​സാ​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.