കോ​വി​ഡ്: വോ​ള​ന്‍റി​യ​റാ​കാ​ൻ എ​ന്‍​സി​സി കേ​ഡ​റ്റു​ക​ളും
Thursday, April 2, 2020 8:14 PM IST
കൊ​ച്ചി: കോ​വി​ഡി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ല്‍ ഭ​ര​ണ​കൂ​ട​ങ്ങ​ള്‍​ക്കു സ​ഹാ​യ​ഹ​സ്ത​വു​മാ​യി നാ​ഷ​ണ​ല്‍ കേ​ഡ​റ്റ് കോ​ര്‍​പ​സ് (എ​ന്‍​സി​സി). ഹെ​ൽ​പ് ലൈ​ൻ, കോ​ള്‍ സെ​ന്‍റ​റു​ക​ള്‍ എ​ന്നി​വ​യു​ടെ പ്ര​വ​ര്‍​ത്ത​നം, ഭ​ക്ഷ​ണം, മ​രു​ന്നു​ക​ള്‍ എ​ന്നി​വ ഉ​ള്‍​പ്പെ​ടെ​യു​ള്ള അ​വ​ശ്യ ദു​രി​താ​ശ്വാ​സ സാ​ധ​ന​ങ്ങ​ളു​ടെ വി​ത​ര​ണം, വി​വി​ധ വി​ഭാ​ഗ​ങ്ങ​ള്‍​ക്കു​ള്ള സ​ഹാ​യം, ഡോ​റ്റാ മാ​നേ​ജ്‌​മെ​ന്‍റ്, ക്യൂ, ​ട്രാ​ഫി​ക് നി​യ​ന്ത്ര​ണം എ​ന്നീ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കൈ​കാ​ര്യം ചെ​യ്യാ​നാ​യി​രി​ക്കും കേ​ഡ​റ്റു​ക​ളെ നി​യോ​ഗി​ക്കു​ക.

18 വ​യ​സി​നു മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള സീ​നി​യ​ര്‍ ഡി​വി​ഷ​ന്‍ വോ​ള​ന്‍റി​യ​ര്‍ കേ​ഡ​റ്റു​ക​ളെ മാ​ത്ര​മേ നി​യോ​ഗി​ക്കൂ. ക്ര​മ​സ​മാ​ധാ​ന​പാ​ല​നം, സൈ​നി​ക ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ, കോ​വി​ഡ് കൂ​ടു​ത​ല്‍ ബാ​ധി​ച്ചി​രി​ക്കു​ന്ന ഹോ​ട് സ്‌​പോ​ട്ടു​ക​ളി​ലെ സേ​വ​നം എ​ന്നി​വ​യ്ക്ക് ഇ​വ​രെ ചു​മ​ത​ല​പ്പെ​ടു​ത്ത​രു​തെ​ന്നു മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ത്തി​ല്‍ പ​റ​യു​ന്നു.

ഒ​രു പെ​ര്‍​മ​ന​ന്‍റ് ഇ​ന്‍​സ്ട്ര​ക്ട​ര്‍ സ്റ്റാ​ഫ് അ​ല്ലെ​ങ്കി​ല്‍ ഒ​രു അ​സോ​സി​യേ​റ്റ് എ​ന്‍​സി​സി ഓ​ഫീ​സ​റു​ടെ കീ​ഴി​ല്‍ എ​ട്ടു മു​ത​ല്‍ 20 പേ​ര​ട​ങ്ങി​യ ചെ​റി​യ സം​ഘ​ങ്ങ​ളാ​യാ​ണ് കേ​ഡ​റ്റു​ക​ളെ നി​യ​മി​ക്കേ​ണ്ട​ത്. വോ​ള​ന്‍റി​യ​ര്‍ കേ​ഡ​റ്റു​ക​ളെ നി​യ​മി​ക്കു​ന്ന​തി​നു​ള്ള അ​പേ​ക്ഷ സം​സ്ഥാ​ന-​ജി​ല്ലാ ഭ​ര​ണ​കൂ​ട​ങ്ങ​ള്‍ സം​സ്ഥാ​ന എ​ന്‍​സി​സി ഡ​യ​റ​ക്ട​റേ​റ്റു​ക​ള്‍ വ​ഴി അ​യ​യ്ക്ക​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.