ചെ​ന്നൈ​യി​ലെ ഷോ​പ്പിം​ഗ് മാ​ളി​ലെ മൂ​ന്ന് ജീ​വ​ന​ക്കാ​ർ​ക്ക് കൊ​റോ​ണ
Thursday, April 2, 2020 8:53 PM IST
ചെ​ന്നൈ: ചെ​ന്നൈ​യി​ലെ ഷോ​പ്പിം​ഗ് മാ​ളി​ലെ മൂ​ന്ന് ജീ​വ​ന​ക്കാ​ർ​ക്ക് കൊ​റോ​ണ വൈ​റ​സ് (കോ​വി​ഡ്-19) ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ഫീ​ന​ക്സ് മാ​ളി​ലെ ലൈ​ഫ് സ്റ്റൈ​ൽ സ്റ്റോ​റി​ൽ ജോ​ലി ചെ​യ്ത​വ​ർ​ക്കാ​ണ് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​ർ ചെ​ന്നൈ​യി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ലൈ​ഫ് സ്റ്റൈ​ൽ സ്റ്റോ​റി​ൽ ജോ​ലി ചെ​യ്ത​വ​രെ​ല്ലാം ക്വാ​റ​ന്‍റൈ​നി​ൽ പോ​കാ​ൻ അ​ധി​കൃ​ത​ർ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. മാ​ർ​ച്ച് 10 നും 17 ​നും ലൈ​ഫ് സ്റ്റൈ​ൽ സ്റ്റോ​ർ സ​ന്ദ​ർ​ശി​ച്ച​വ​രെ​ല്ലാം വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യ​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചു. ശ്രീ​ല​ങ്ക​യി​ൽ​നി​ന്നും​വ​ന്ന ആ​ളി​ൽ​നി​ന്നാ​ണ് ഇ​വ​ർ​ക്ക് രോ​ഗം പ​ക​ർ​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.