"കോ​വി​ഡ് രോ​ഗി​ക​ളു​മാ​യി ഇ​ട​പെ​ട്ട​വ​ർ​ക്കു ഗു​ളി​ക’; അ​ഴി​യെ​ണ്ണു​മെ​ന്ന് മു​ന്ന​റി​യി​പ്പ്
Thursday, April 2, 2020 9:21 PM IST
തി​രു​വ​ന​ന്ത​പു​രം: വ്യാ​ജ വാ​ർ​ത്ത​ക​ളു​ടെ കാ​ര്യ​ത്തി​ൽ മാ​ധ്യ​മ​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ വ്യാ​ജ പ്ര​ചാ​ര​ണം ത​ട​യാ​ൻ പോ​ലീ​സ് ഇ​ട​പെ​ട​ൽ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

കോ​വി​ഡി​ന്‍റെ പേ​രി​ൽ വ്യാ​ജ​വാ​ർ​ത്ത​ക​ൾ വ്യാ​പ​ക​മാ​യി പ്ര​ച​രി​പ്പി​ക്ക​പ്പെ​ടു​ന്നു​ണ്ട്. കോ​വി​ഡ് രോ​ഗി​ക​ളു​മാ​യി സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യ​വ​ർ ക​ഴി​ക്കേ​ണ്ട ഗു​ളി​ക എ​ന്ന നി​ല​യി​ൽ ഒ​രു ശ​ബ്ദ സ​ന്ദേ​ശം ഡോ​ക്ട​റു​ടേ​ത് എ​ന്ന രീ​തി​യി​ൽ പ്ര​ച​രി​ക്കു​ന്നു. കോ​വി​ഡ് പ്ര​തി​രോ​ധം സം​ബ​ന്ധി​ച്ച് വ്യാ​ജ മൊ​ബൈ​ൽ ആ​പ്പു​ക​ൾ ഉ​ണ്ടാ​കു​ന്നു. കാ​സ​ർ​കോ​ട് അ​തി​ർ​ത്തി തു​റ​ന്നു എ​ന്ന് ഒ​രു മാ​ധ്യ​മം  വാ​ർ​ത്ത ന​ൽ​കി. അ​തി​ന്‍റെ പേ​രി​ൽ നി​ര​വ​ധി ആ​ളു​ക​ൾ തെ​റ്റി​ദ്ധ​രി​ക്ക​പ്പെ​ട്ട് അ​തി​ർ​ത്തി​യി​ലെ​ത്തി. ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ൽ മാ​ധ്യ​മ​ങ്ങ​ൾ ഒൗ​ചി​ത്യ​പൂ​ർ​ണ​മാ​യ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു.

കാ​സ​ർ​ഗോ​ട്ട് ചി​ല മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് രോ​ഗ​സാ​ധ്യ​ത​യു​ണ്ടോ എ​ന്നാ​ശ​ങ്ക​യു​ണ്ട്. ര​ണ്ടു മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ അ​ടു​ത്ത ബ​ന്ധു​ക്ക​ൾ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​താ​യി​ട്ടാ​ണ് അ​വി​ടെ​നി​ന്നു​ള്ള വി​വ​രം. ആ ​മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും അ​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റു മാ​ധ്യ​മ സു​ഹൃ​ത്തു​ക്ക​ളും സാ​ങ്കേ​തി​ക പ്ര​വ​ർ​ത്ത​ക​രും ശ്ര​ദ്ധി​ച്ച് കാ​ര്യ​ങ്ങ​ൾ നീ​ക്കേ​ണ്ട​താ​യി​ട്ടു​ണ്ടെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.