ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ ക​ല്ലെ​റി​ഞ്ഞോ​ടി​ച്ച സം​ഭ​വം; ഏ​ഴ് പേ​ർ അ​റ​സ്റ്റി​ൽ
Thursday, April 2, 2020 11:30 PM IST
ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ന്‍​ഡോ​റി​ല്‍ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ ക​ല്ലെ​റി​ഞ്ഞോ​ടി​ച്ച സം​ഭ​വ​ത്തി​ല്‍ ഏ​ഴ് പേ​ർ അ​റ​സ്റ്റി​ൽ. കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച രോ​ഗി​യു​ടെ സ​മ്പ​ർ​ക്ക പ​ട്ടി​ക ത​യാ​റാ​ക്കാ​നെ​ത്തി​യ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ​യാ​ണ് ജ​ന​ക്കൂ​ട്ടം ക​ല്ലെ​റി​ഞ്ഞോ​ടി​ച്ച​ത്.

ഇ​ന്‍​ഡോ​റി​ലെ ത​ട്പ​തി ബ​ഖ​ൽ പ്ര​ദേ​ശ​ത്താ​യി​രു​ന്നു സം​ഭ​വം. ഡോ​ക്റ്റ​ർ​മാ​ർ, ന​ഴ്സു​മാ​ർ ആ​ശാ​വ​ർ​ക്ക​ർ​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​ത്തി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ര​ണ്ട് വ​നി​താ ഡോ​ക്ട​ർ​മാ​ർ​ക്ക് ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റു. പ്ര​ദേ​ശ​ത്ത് ര​ണ്ട് പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​വ​രു​ടെ സ​മ്പ​ർ​ക്ക പ​ട്ടി​ക ത​യാ​റാ​ക്കാ​നാ​യി ര​ണ്ട് സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞാ​ണ് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ സ്ഥ​ല​ത്തെ​ത്തി​യ​ത്.

ഇ​തി​ല്‍ ഒ​രു സം​ഘ​ത്തി​ന് നേ​രെ ജ​ന​ങ്ങ​ൾ സം​ഘ​ടി​ത​മാ​യി ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു. മ​ധ്യ​പ്ര​ദേ​ശി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത സ്ഥ​ലം കൂ​ടി​യാ​ണ് ഇ​ന്‍​ഡോ​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.