കു​വൈ​ത്തി​ല്‍ കോ​വി​ഡ് ബാ​ധി​ത​രാ​യ ഇ​ന്ത്യ​ക്കാ​രു​ടെ എ​ണ്ണം കൂ​ടു​ന്നു
Friday, April 3, 2020 4:38 AM IST
കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ല്‍ കോ​വി​ഡ്-19 ബാ​ധി​രാ​യ ഇ​ന്ത്യ​ക്കാ​രു​ടെ എ​ണ്ണം കൂ​ടു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ, 14 ഇ​ന്ത്യ​ക്കാ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​തോ​ടെ കു​വൈ​ത്തി​ൽ കൊ​റോ​ണ ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള ഇ​ന്ത്യ​ക്കാ​രു​ടെ എ​ണ്ണം 74ആ​യി. രാ​ജ്യ​ത്തെ കൊ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 342 ആ​യി ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.

വൈ​റ​സി​നെ പ്ര​തി​രോ​ധി​ക്കാ​ൻ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളാ​ണ് കു​വൈ​ത്ത് ഭ​ര​ണ​കൂ​ടം ന​ട​പ്പാ​ക്കു​ന്ന​ത്. ജ​ലീ​ബ്, മ​ഹ​ബൂ​ല പ്ര​ദേ​ശ​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണം പ്ര​ത്യേ​ക​സേ​ന ഏ​റ്റെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.