ലോ​ക​ത്ത് കൊ​റോ​ണ ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം പ​ത്ത് ല​ക്ഷം പി​ന്നി​ട്ടു; മ​ര​ണം 53,000 ക​ട​ന്നു
Friday, April 3, 2020 7:29 AM IST
റോം: ​ആ​ഗോ​ള​ത​ല​ത്തി​ൽ കോ​വി​ഡ് വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം പ​ത്തു​ല​ക്ഷം ക​ട​ന്നു. 204 രാ​ജ്യ​ങ്ങ​ളി​ലാ​യി 1,003,834 പേ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. വൈ​റ​സ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 53,167 ആ​യി. 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ നാ​ലാ​യി​ര​ത്തി​ലേ​റേ പേ​ർ മ​രി​ച്ചു. 210,500 പേ​ർ​ക്ക് ഇ​തു​വ​രെ രോ​ഗം ഭേ​ദ​മാ​യി.

അ​മേ​രി​ക്ക​യി​ലും യൂ​റോ​പ്പി​ലും ദ്രു​ത​ഗ​തി​യി​ലാ​ണ് രോ​ഗം​പ​ട​രു​ന്ന​ത്. ഇ​റ്റ​ലി​യി​ൽ മ​ര​ണം 13,915 ആ​യി. സ്പെ​യി​നി​ൽ 10,096 പേ​രും അ​മേ​രി​ക്ക​യി​ൽ 5,712 പേ​രും മ​രി​ച്ചു. ഫ്രാ​ൻ​സി​ൽ മ​ര​ണം 4,500 പി​ന്നി​ട്ടു. അ​തേ​സ​മ​യം, വൈ​റ​സി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്ര​മാ​യ ചൈ​ന​യി​ൽ വ്യാ​ഴാ​ഴ്ച ആ​റ് പേ​ർ മാ​ത്ര​മാ​ണ് മ​ര​ണ​പ്പെ​ട്ട​ത്. ആ​കെ മ​ര​ണം 3,318 ആ​യി.

രോ​ഗ​ബാ​ധ​യു​ടെ കാ​ര്യ​ത്തി​ൽ മ​റ്റേ​തൊ​രു രാ​ജ്യ​ത്തേ​ക്കാ​ളും വേ​ഗ​മാ​ണ് അ​മേ​രി​ക്ക​യി​ൽ. യു​എ​സി​ൽ 237,497 പേ​ർ​ക്ക് ഇ​തു​വ​രെ കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചു. 24 മ​ണി​ക്കൂ​റി​നി​ടെ രോ​ഗ​ബാ​ധി​ത​രാ​യ​ത് മു​പ്പ​തി​നാ​യി​ര​ത്തോ​ളം​പേ​രാ​ണ്. ഇ​റ്റ​ലി​യി​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണം 1.15 ല​ക്ഷ​വും സ്പെ​യി​നി​ൽ 1.10 ല​ക്ഷ​വും പി​ന്നി​ട്ടു. ജ​ർ​മ​നി​യി​ൽ 84,794 പേ​ർ​ക്കും ഫ്രാ​ൻ​സി​ൽ 59,105 പേ​ർ​ക്കു​മാ​ണ് ഇ​തു​വ​രെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​ന്ത്യ​യി​ലും കൊ​റോ​ണ വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം കു​തി​ക്കു​ക​യാ​ണ്. വ്യാ​ഴാ​ഴ്ച 235 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ രാ​ജ്യ​ത്തെ രോ​ഗ ബാ​ധി​ത​രു​ടെ എ​ണ്ണം 2069 ആ​യി. കോ​വി​ഡ് ബാ​ധി​ച്ച് രാ​ജ്യ​ത്ത് ഇ​തു​വ​രെ 53 പേ​ർ മ​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.