ധാ​രാ​വി​യി​ൽ വീ​ണ്ടും കോ​വി​ഡ് കേ​സ്; ആ​ശ​ങ്ക​യോ​ടെ മും​ബൈ
Friday, April 3, 2020 9:55 AM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ധാ​രാ​വി​ൽ വീ​ണ്ടും കോ​വി​ഡ്-19 റി​പ്പോ​ർ​ട്ട് ചെ​യ്തു. 35കാ​ര​നാ​യ ഡോ​ക്ട​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ധാ​രാ​വി​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യുന്ന മൂ​ന്നാ​മ​ത്തെ കോ​വി​ഡ് കേ​സാ​ണിത്.

ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ചേ​രി​യാ​യ ഇ​വി​ടെ ജ​ന​സം​ഖ്യ പ​ത്ത് ല​ക്ഷ​ത്തി​ലേ​റെ​യാ​ണ്. ഇ​താ​ണ് ആ​ശ​ങ്ക വ​ർ​ധി​പ്പി​ക്കു​ന്ന​ത്.

കൊ​റോ​ണ​യെ പ്ര​തി​രോ​ധി​ക്കാ​ൻ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം ഇ​വി​ടെ എ​ങ്ങ​നെ ന​ട​പ്പാ​ക്കു​മെ​ന്ന് ആ​ശ​ങ്ക​യും അ​ധി​കൃ​ത​ർ​ക്കു​ണ്ട്. അ​ഞ്ചോ, ആ​റോ പേ​ർ തി​ങ്ങി​ക്കൂ​ടി ക​ഴി​യു​ന്ന ആ​യി​ര​ക്ക​ണ​ക്കി​നു വീ​ടു​ക​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.