കോ​വി​ഡ് 19: ചൈ​ന ന​ല്‍​കി​യ​ത് തെ​റ്റാ​യ വി​വ​ര​മെ​ന്ന് അ​മേ​രി​ക്ക
Friday, April 3, 2020 11:16 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: കോ​വി​ഡ് വൈ​റ​സി​ന്‍റെ വ്യാ​പ്തി ചൈ​നീ​സ് സ​ര്‍​ക്കാ​ര്‍ മ​റ​ച്ചു​വെ​ന്നും പോ​സി​റ്റീ​വ് കേ​സു​ക​ളു​ടെ​യും മ​ര​ണ​ങ്ങ​ളു​ടെ​യും തെ​റ്റാ​യ വി​വ​ര​മാ​ണ് ചൈ​ന ലോ​ക​ത്തോ​ട് വെ​ളി​പ്പെ​ടു​ത്തി​യ​തെ​ന്നും യു​എ​സ് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ട് ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി വൈ​റ്റ് ഹൗ​സി​ന് കൈ​മാ​റി.

ലോ​കം മു​ഴു​വ​ന്‍ ദു​രി​തം വി​ത​യ്ക്കു​ന്ന കോ​വി​ഡ് 19 വൈ​റ​സ് പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​ത് ചൈ​ന​യി​ലെ വു​ഹാ​നി​ലാ​യി​രു​ന്നു. രാ​ജ്യ​ത്ത് 3,323 പേ​ര്‍ വൈ​റ​സ് ബാ​ധി​ച്ച് മ​രി​ച്ചു​വെ​ന്നും 81,620 പേ​ര്‍​ക്ക് രോ​ഗം പി​ടി​പെ​ട്ടു​വെ​ന്നു​മാ​ണ് ചൈ​നീ​സ് സ​ര്‍​ക്കാ​ര്‍ ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ച​ത്. എ​ന്നാ​ല്‍ ഈ ​ക​ണ​ക്ക് തെ​റ്റാ​ണെ​ന്നാ​ണ് അ​മേ​രി​ക്ക​യു​ടെ വാ​ദം.

അ​തേ​സ​മ​യം ര​ണ്ട​ര ​ല​ക്ഷ​ത്തി​ന​ടു​ത്ത് ആ​ളു​ക​ള്‍​ക്കാ​ണ് അ​മേ​രി​ക്ക​യി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്. 6,095 പേ​രാ​ണ് രാ​ജ്യ​ത്ത് രോ​ഗം ബാ​ധി​ച്ച് മ​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.