സൗ​ജ​ന്യ ഭ​ക്ഷ്യ​കി​റ്റ് വേ​ണ്ടാ​ത്ത​വ​ർ​ക്ക് സം​ഭാ​വ​ന ചെ​യ്യാ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി
Friday, April 3, 2020 1:44 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്-19 ലോക്ക്ഡൗണിന്‍റെ പശ്ചാത്തലത്തിൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ വി​ത​ര​ണം ചെ​യ്യു​ന്ന സൗ​ജ​ന്യ ഭ​ക്ഷ്യ​കി​റ്റ് വേ​ണ്ടാ​ത്ത​വ​ർ​ക്ക് സം​ഭാ​വ​ന ന​ൽ​കാ​നും അ​വ​സ​രം. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

സൗ​ജ​ന്യ ഭ​ക്ഷ്യ​കി​റ്റ് വേ​ണ്ടാ​ത്ത​വ​ർ​ക്ക് സി​വി​ൽ സ​പ്ലൈ​സ് കോ​ർ​പ​റേ​ഷ​ന്‍റെ വെ​ബ്സൈ​റ്റി​ലൂ​ടെ​യാ​ണ് കി​റ്റ് സം​ഭാ​വ​ന ന​ൽ​കാ​ൻ സാ​ധി​ക്കു​ന്ന​ത്. ഇ​തി​നാ​യി https://civilsupplieskerala.gov.in/ എ​ന്ന വെ​ബ്സൈ​റ്റി​ലെ Donate My kit എ​ന്ന ഓ​പ്ഷ​നി​ൽ ക്ലി​ക്ക് ചെ​യ്ത​ശേ​ഷം റേ​ഷ​ൻ കാ​ർ​ഡ് ന​ന്പ​ർ ന​ൽ​കി​യാ​ൽ മ​തി.

ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​സ​ന്ധി​യി​ലാ​യേ​ക്കാ​വു​ന്ന നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ കേ​ര​ള​ത്തി​ലു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. നി​ത്യ​വേ​ത​ന​ക്കാ​ർ, സ്ഥി​ര​വ​രു​മാ​ന​മി​ല്ലാ​ത്ത​വ​ർ, ചെ​റു​കി​ട ക​ർ​ഷ​ക​ർ, തു​ട​ങ്ങി കാ​ര്യ​മാ​യ നീ​ക്കി​യി​രി​പ്പി​ല്ലാ​ത്താ​വ​ർ നി​ര​വ​ധി​യു​ണ്ട്.

മു​ഖ്യ​മാ​യും അ​വ​രെ ക​ണ​ക്കി​ലെ​ടു​ത്താ​ണ് എ​ല്ലാ റേ​ഷ​ൻ കാ​ർ​ഡു​ട​മ​ക​ൾ​ക്കും 17 ഇ​ന​ങ്ങ​ൾ അ​ട​ങ്ങി​യ സൗ​ജ​ന്യ ഭ​ക്ഷ്യ​ധാ​ന്യ കി​റ്റ് സ​ർ​ക്കാ​ർ ന​ൽ​കു​ന്ന​ത്.

എ​ന്നാ​ൽ നി​ങ്ങ​ളി​ൽ ചി​ല​രെ​ങ്കി​ലും അ​ത് ആ​വ​ശ്യ​മി​ല്ലാ​ത്ത​വ​രാ​കാം. അ​വ​ർ കി​റ്റ് സം​ഭാ​വ​ന ന​ൽ​കാ​നു​ള്ള അ​വ​സ​ര​മാ​ണ് ഒ​രു​ക്കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.