പ്ര​ധാ​നമ​ന്ത്രി കാ​യി​ക​താ​ര​ങ്ങ​ളു​മാ​യി വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സ് ന​ട​ത്തി
Friday, April 3, 2020 1:23 PM IST
ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി രാ​ജ്യ​ത്തെ പ്ര​മു​ഖ കാ​യി​ക താ​ര​ങ്ങ​ളു​മാ​യി വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സ് ന​ട​ത്തി. ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്ലി, ബി​സി​സി​ഐ അ​ധ്യ​ക്ഷ​ൻ സൗ​ര​വ് ഗാം​ഗു​ലി, സ​ച്ചി​ൻ തെ​ണ്ടു​ൽ​ക്ക​ർ തു​ട​ങ്ങി 49 താ​ര​ങ്ങ​ൾ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ത്തു. കാ​യി​ക​മ​ന്ത്രി കി​ര​ണ്‍ റി​ജി​ജു​വും കോ​ണ്‍​ഫ​റ​ൻ​സി​ൽ മോ​ദി​ക്കൊ​പ്പം പ​ങ്കെ​ടു​ത്തു.

അ​തേ​സ​മ​യം 12 താ​ര​ങ്ങ​ൾ​ക്ക് മാ​ത്ര​മാ​ണ് മോ​ദി​യു​മാ​യി സം​സാ​രി​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ച​ത്. ഇ​വ​ർ​ക്ക് മൂ​ന്ന് മി​നി​റ്റു വീ​ത​മാ​ണ് ന​ൽ​കി​യ​ത്. രാ​വി​ലെ ഗാം​ഗു​ലി​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സ് ന​ട​ത്തു​ന്ന കാ​ര്യം ആ​ദ്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്.

മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി, രോ​ഹി​ത് ശ​ർ​മ, സ​ഹീ​ർ​ഖാ​ൻ, യു​വ​രാ​ജ് സിം​ഗ്, കെ.​എ​ൽ.​രാ​ഹു​ൽ, പി.​വി.​സി​ന്ധു, നീ​ര​ജ് ചോ​പ്ര, വി​ശ്വാ​നാ​ഥ​ൻ ആ​ന​ന്ദ്, ഹി​മ ദാ​സ്, മേ​രി കോം ​തു​ട​ങ്ങി​യ താ​ര​ങ്ങ​ളും കോ​ണ്‍​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.