ക​ച്ച​വ​ടം പൊ​ടി​പൊ​ടി​ക്കു​ന്നു; ഗു​ജ​റാ​ത്തി​ൽ ഗോ​മൂ​ത്ര​ത്തി​ന് വ​ൻ ഡി​മാ​ൻ​ഡ്
Friday, April 3, 2020 1:35 PM IST
അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ൽ ഗോ​മൂ​ത്രം വി​ൽ​പ്പ​ന പൊ​ടി​പൊ​ടി​ക്കു​ക​യാ​ണ്. കോ​വി​ഡ് 19 പ്ര​തി​രോ​ധ​ത്തി​നും രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ഗോ​മൂ​ത്രം ഉ​ത്ത​മ​മാ​ണെ​ന്ന വി​ശ്വാ​സ​മാ​ണ് വി​ൽ​പ്പ​ന വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​യി​രി​ക്കു​ന്ന​ത്. ദി​വ​സം 6,000 ലി​റ്റ​റോ​ളം ഗോ​മൂ​ത്രം വി​റ്റു​പോ​കു​ന്നു​ണ്ടെ​ന്ന് രാ​ഷ്ട്രീ​യ കാ​മ​ധേ​നു ആ​യോ​ഗി​ന്‍റെ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

ക​ഴി​ഞ്ഞ മാ​സം ഡ​ൽ​ഹി​യി​ൽ അ​ഖി​ല ഭാ​ര​ത ഹി​ന്ദു മ​ഹാ​സ​ഭ ഗോ​മൂ​ത്ര പാ​ർ​ട്ടി സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. ഗോ​മൂ​ത്രം രോ​ഗ​പ്ര​തി​രോ​ധ​ത്തി​ന് ഉ​ത്ത​മ​മാ​ണെ​ന്ന പ്ര​ചാ​ര​ണം ന​ട​ത്താ​ൻ വേ​ണ്ടി​യാ​ണ് പാ​ർ​ട്ടി സം​ഘ​ടി​പ്പി​ച്ച​ത്. പാ​ർ​ട്ടി​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ ഗോ​മൂ​ത്രം സേ​വി​ക്കു​ന്ന​തി​ന്‍റെ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും പു​റ​ത്തു​വ​ന്ന​ത് ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗ​മാ​കു​ക​യും ചെ​യ്തു.

ഗോ​മൂ​ത്രം സേ​വി​ക്കു​ന്ന​തി​നൊ​പ്പം അ​ണു​ന​ശീ​ക​ര​ണ​ത്തി​നാ​യി പ​ല​രും ബോ​ഡി സ്പ്രേ​യാ​യും ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. ദ​ഹ​ന​പ്ര​ക്രി​യ​യ്ക്ക് ഗോ​മൂ​ത്രം ഉ​ത്ത​മ​മാ​ണെ​ന്നും ബാ​ക്ടീ​രി​യ​ക​ളെ ന​ശി​പ്പി​ക്കു​മെ​ന്നും കൊ​റോ​ണ വൈ​റ​സി​നെ ചെ​റു​ക്കാ​ൻ ശേ​ഷി​യു​ണ്ടെ​ന്നും രാ​ഷ്ട്രീ​യ കാ​മ​ധേ​നു ആ​യോ​ഗ് അ​വ​കാ​ശ​പ്പെ​ടു​ന്നു​ണ്ട്.

ഗു​ജ​റാ​ത്തി​ൽ 4,000 ഗോ​ശാ​ല​ക​ൾ ഉ​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്. ഇ​തി​ൽ 500 ഓ​ളം ഗോ​ശാ​ല​ക​ളി​ൽ നി​ന്നാ​ണ് നി​ല​വി​ൽ ഗോ​മൂ​ത്രം ശേ​ഖ​രി​ച്ച് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.