അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് മ​ര​ണം 6,000 ക​ട​ന്നു
Friday, April 3, 2020 1:48 PM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് മ​ര​ണം 6,000 ക​ട​ന്നു. 6,095 പേ​രാ​ണ് രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. 2,45,373 പേ​ര്‍​ക്കാ​ണ് അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ന്യൂ​യോ​ര്‍​ക്കി​ലും ന്യൂ​ജേ​ഴ്‌​സി​യി​ലെ​യും സ്ഥി​തി ഗു​രു​ത​ര​മാ​ണ്. ഇന്ന് മാത്രം 25 പേരാണ് അമേരിക്കയിൽ മരിച്ചത്.

ന്യൂ​യോ​ര്‍​ക്കി​ല്‍ മാ​ത്രം 90,000 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ലൂ​യിസി​യാ​ന സം​സ്ഥാ​ന​ത്ത് 2,700 പു​തി​യ കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ള്ള​ത്. 37 പേ​ര്‍ ലൂ​യി​സി​യാ​ന​യി​ല്‍ മ​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.