യുഎസിൽ തൊ​ഴി​ലി​ല്ലാ​യ്മ വേ​ത​ന​ത്തി​ന് 60 ല​ക്ഷം പു​തി​യ അ​പേ​ക്ഷ​ക​ർ
Friday, April 3, 2020 3:45 PM IST
ന്യൂ​യോ​ർ​ക്ക്: കൊ​റോ​ണ വ്യാ​പ​നം അ​മേ​രി​ക്ക​യു​ടെ സ​ന്പ​ദ്‌​വ്യ​വ​സ്ഥ​യി​ൽ സൃ​ഷ്ടി​ച്ച ആ​ഘാ​തം ചെ​റു​ത​ല്ല. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സ​ന്പ​ദ്‌​വ്യ​വ​സ്ഥ എ​ന്ന​റി​യ​പ്പെ​ടു​ന്ന അ​മേ​രി​ക്ക​യി​ൽ തൊ​ഴി​ലി​ല്ലാ​യ്മ​യും സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യും അ​തി​രൂ​ക്ഷ​മാ​കു​ന്നു.

തൊ​ഴി​ലി​ല്ലാ​യ്മ നി​ര​ക്ക് 15 ശ​ത​മാ​ന​ത്തി​ലേ​യ്ക്ക് എ​ത്തു​മെ​ന്ന പ്ര​വ​ച​ന​ങ്ങ​ൾ​ക്കി​ട​യി​ൽ തൊ​ഴി​ലി​ല്ലാ​യ്മ വേ​ത​ന​ത്തി​ന് അ​പേ​ക്ഷി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ക​യാ​ണ്. വൈ​റ​സ് ബാ​ധ​യെ തു​ട​ർ​ന്ന് പു​തു​താ​യി 60 ല​ക്ഷം പേ​രാ​ണ് വേ​ത​ന​ത്തി​ന് അ​പേ​ക്ഷ ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ 10 ദ​ശ​ല​ക്ഷം ആ​ളു​ക​ൾ​ക്ക് തൊ​ഴി​ൽ ന​ഷ്ട​പ്പെ​ട്ടു. അ​മേ​രി​ക്ക​ൻ ക​ന്പ​നി​ക​ൾ ഭൂ​രി​ഭാ​ഗ​വും തൊ​ഴി​ലാ​ളി​ക​ളെ ഒ​ഴി​വാ​ക്കി​ക്ക​ഴി​ഞ്ഞു. 80 ശ​ത​മാ​നം അ​മേ​രി​ക്ക​ക്കാ​രും ഇ​പ്പോ​ൾ ഏ​തെ​ങ്കി​ലും രീ​തി​യി​ലു​ള്ള ലോ​ക്ക്ഡൗ​ണി​ലാ​ണ്.

ഇ​തി​നി​ടെ അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 2,45,380 ആ​യി. മ​ര​ണ​സം​ഖ്യ 6,095 ആ​യി വ​ർ​ധി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ നി​യ​ന്ത്ര​ണ​ങ്ങ​ൾ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​മെ​ന്ന് വൈ​റ്റ് ഹൗ​സ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.