10 ദി​വ​സ​ത്തി​നു​ള്ളി​ൽ ഇ​ന്ത്യ​യി​ൽ കോ​വി​ഡ് രോ​ഗി​ക​ൾ 10,000 ക​ട​ക്കും: റി​പ്പോ​ർ​ട്ട്
Friday, April 3, 2020 6:07 PM IST
ന്യൂ​ഡ​ൽ​ഹി: 10 ദി​വ​സ​ത്തി​നു​ള്ളി​ൽ ഇ​ന്ത്യ​യി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 10000 ക​ട​ന്നേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്. ഇ​തു​വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ ലൈ​വ് മി​ന്‍റാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ട്ട​ത്. കു​റ​ച്ചു​മാ​സ​ത്തി​നു​ള്ളി​ൽ ഇ​ന്ത്യ​യി​ലെ ആ​ശു​പ​ത്രി​ക​ൾ നി​റ​ഞ്ഞു​ക​വി​യു​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി രാ​ജ്യ​ത്ത് രോ​ഗം സ്ഥി​രീ​ക​രി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ 50 ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന​വു​ണ്ടാ​യി. സിം​ഗ​പ്പു​ർ, ദ​ക്ഷി​ണ കൊ​റി​യ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ ഉ​ണ്ടാ​യ​തി​നേ​ക്കാ​ൾ കൂ​ടു​ത​ലാ​ണി​ത്.

ര​ണ്ടു ദി​വ​സ​ത്തി​നി​ടെ ഇ​ന്ത്യ​യി​ലെ രോ​ഗി​ക​ളു​ടെ എ​ണ്ണം 2069-ലേ​ക്ക് ഉ​യ​രു​ക​യും ചെ​യ്തു. ഇ​തി​നു​ശേ​ഷം കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

കേ​ര​ള​ത്തി​ലും മ​ഹാ​രാ​ഷ്ട്ര​യി​ലു​മാ​ണ് ഇ​തു​വ​രെ കൂ​ടു​ത​ൽ വൈ​റ​സ് ബാ​ധി​ത​രു​ള്ള​തെ​ങ്കി​ലും ഡ​ൽ​ഹി, ത​മി​ഴ്നാ​ട്, രാ​ജ​സ്ഥാ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ രോ​ഗം സ്ഥി​രീ​ക​രി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വ​ർ​ധി​ച്ചി​ട്ടു​ണ്ട്.

ഇ​ന്ത്യ​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത കോ​വി​ഡ് കേ​സു​ക​ളി​ൽ 57 ശ​ത​മാ​ന​വും ഈ ​അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.