കോ​വി​ഡ് വ്യാ​പ​നം പി​ടി​ച്ചു​നി​ർ​ത്താ​ൻ സം​സ്ഥാ​ന​ത്തി​ന് സാ​ധി​ക്കു​ന്നു: മു​ഖ്യ​മ​ന്ത്രി
Friday, April 3, 2020 6:55 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ്-19 രോ​ഗ വ്യാ​പ​നം പി​ടി​ച്ചു​നി​ർ​ത്താ​ൻ ക​ഴി​യു​ന്ന​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഒ​റ്റ​ക്കെ​ട്ടാ​യ പ​രി​ശ്ര​മ​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ വ്യാ​പ​ന​ത്തെ ത​ട​യാ​ൻ ന​മു​ക്ക് ക​ഴി​യു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​തി​ദി​ന വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. രോ​ഗ​വ്യാ​പ​നം ഉ​ണ്ടാ​കാ​തി​രി​ക്കു​ക വൈ​റ​സ് ബാ​ധി​ച്ച​വ​രെ ചി​കി​ത്സി​ച്ച് ഭേ​ദ​മാ​ക്കു​ക പു​തി​യ വ്യാ​പ​ന സാ​ധ്യ​ത​ക​ൾ അ​ട​യ്ക്കു​ക ഇ​താ​ണ് കേ​ര​ള​ത്തി​ന്‍റെ ന​മ്മു​ടെ ന​യ​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

കോ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന വൃ​ദ്ധ​ദ​മ്പ​തി​ക​ളു​ടെ രോ​ഗം ഭേ​ദ​മാ​യ സം​ഭ​വ​ത്തി​ൽ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ മു​ഖ്യ​മ​ന്ത്രി അ​ഭി​ന​ന്ദി​ച്ചു. കേ​ര​ള​ത്തി​ന്‍റെ ആ​രോ​ഗ്യ സം​വി​ധാ​ന​ത്തി​ന്‍റേ​യും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടേ​യും മി​ക​വ് ആ​ണ് ഈ ​നേ​ട്ട​ത്തി​ന് ഇ​ട​യാ​ക്കി​യ​ത്. ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ ക​ല​വ​റ​യി​ല്ലാ​തെ അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.