സാ​ധാ​ര​ണ​ക്കാ​ർ​ക്കു​ള്ള പ്ര​കാ​ശം പി​ന്നാലെ വ​രു​മാ​യി​രി​ക്കും; പ്ര​ധാ​ന​മ​ന്ത്രി​യോ​ടു മു​ഖ്യ​മ​ന്ത്രി
Friday, April 3, 2020 8:03 PM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​ൻ ദീ​പം തെ​ളി​യി​ക്ക​ണ​മെ​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​ഭ്യ​ർ​ഥ​ന​യോ​ടു പ്ര​തി​ക​രി​ച്ചു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പ്ര​കാ​ശം പ​ര​ത്തു​ന്ന​തു ന​ല്ല കാ​ര്യ​മാ​ണെ​ങ്കി​ലും പ്രാ​ഥ​മി​ക​മാ​യി സാ​ധാ​ര​ണ​ക്കാ​ർ​ക്കു പ​രി​ഗ​ണ​ന ന​ൽ​കു​ന്ന​താ​യി​രു​ന്നു ന​ല്ല​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞ ത​ര​ത്തി​ൽ പ്ര​കാ​ശം പ​ര​ത്തു​ന്ന​തു ന​ല്ല കാ​ര്യ​മാ​ണ്. എ​ന്നാ​ൽ സാ​ധാ​ര​ണ തൊ​ഴി​ലാ​ളി​ക​ൾ, ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ർ, ടൂ​റി​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ, റെ​സ്റ്റോ​റ​ന്‍റ്, റി​സോ​ർ​ട്ട് എ​ന്നി​വ ന​ട​ത്തു​വ​ർ എ​ന്നി​ങ്ങ​നെ ചെ​റു​തും വ​ലു​തു​മാ​യ ല​ക്ഷ​ക്ക​ണ​ക്കി​നു ജ​ന​ങ്ങ​ളു​ടെ മ​ന​സി​ൽ ശ​രി​യാ​യ രീ​തി​യി​ൽ പ്ര​കാ​ശ​മെ​ത്തി​ക്ക​ണം. അ​തി​ന് ആ​വ​ശ്യം ന​ല്ല രീ​തി​യി​ലു​ള്ള സാ​ന്പ​ത്തി​ക സ​ഹാ​യ​മാണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ഇ​വ​ർ​ക്കു​ള്ള പ്ര​കാ​ശം പി​ന്നാ​ലെ വ​രു​മാ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ്ര​തീ​ക്ഷ പ്ര​ക​ടി​പ്പി​ച്ചു.

ഏ​പ്രി​ൽ അ​ഞ്ചി​നു രാ​ത്രി ഒ​ന്പ​തി​ന് ഒ​ന്പ​തു മി​നി​റ്റ് എ​ല്ലാ​വ​രും ദീ​പം ത​ളി​ക്കു​ന്ന​തി​നാ​യി മാ​റ്റി​വ​യ്ക്ക​ണ​മെ​ന്നാ​ണ് പ്ര​ധാ​ന​മ​ന്ത്രി അ​ഭ്യ​ർ​ഥി​ച്ച​ത്. ഈ ​സ​മ​യം വീ​ടു​ക​ളി​ലെ ലൈ​റ്റു​ക​ൾ അ​ണ​ച്ച​ശേ​ഷം വീ​ടി​ന്‍റെ ബാ​ൽ​ക്ക​ണി​യി​ലോ വാ​തി​ൽ​ക്ക​ലോ വ​ന്ന് വി​ള​ക്കു​ക​ളോ മെ​ഴു​കു​തി​രി​യോ മൊ​ബൈ​ൽ ഫ്ളാ​ഷ് ലൈ​റ്റോ ടോ​ർ​ച്ചോ തെ​ളി​ക്ക​ണ​മെ​ന്ന് മോ​ദി അ​ഭ്യ​ർ​ഥി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.