പൊ​തു​പ്ര​വ​ർ​ത്ത​ക​രു​ടെ യാ​ത്ര നി​ഷി​ദ്ധ​മ​ല്ല; സു​രേ​ന്ദ്ര​നെ പി​ന്തു​ണ​ച്ച് പി​ണ​റാ​യി
Friday, April 3, 2020 8:01 PM IST
തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ന്‍റെ ലോ​ക്ക്ഡൗ​ണ്‍ യാ​ത്ര​യെ പി​ന്തു​ണ​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പൊ​തു​പ്ര​വ​ർ​ത്ത​ക​രു​ടെ ചി​ല​പ്പോ​ഴു​ള്ള ഇ​ങ്ങ​നെ​യു​ള്ള യാ​ത്ര നി​ഷി​ദ്ധ​മ​ല്ലെ​ന്നും സ​ഞ്ച​രി​ക്കേ​ണ്ട​ത് ആ​വ​ശ്യ​മാ​യി വ​ന്ന​തു​കൊ​ണ്ടാ​വും അ​ങ്ങ​നെ യാ​ത്ര ചെ​യ്ത​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി രാ​ജ്യ​വ്യാ​പ​ക​മാ​യി ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കെ​യാ​ണ് കെ. ​സു​രേ​ന്ദ്ര​ൻ കോ​ഴി​ക്കോ​ടു​നി​ന്നു തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി വാ​ർ​ത്താ​സ​മ്മേ​ള​നം ന​ട​ത്തി​യ​ത്. കോ​ഴി​ക്കോ​ട് ഉ​ള്ള്യേ​രി​യി​ലെ വീ​ട്ടി​ലാ​യി​രു​ന്ന സു​രേ​ന്ദ്ര​ൻ ക​ഴി​ഞ്ഞ ദി​വ​സം വൈ​കി​ട്ടാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​യ​ത്.

അ​ടി​യ​ന്ത​ര പാ​ർ​ട്ടി ചു​മ​ത​ല​ക​ൾ ഉ​ള്ള​തി​നാ​ലാ​ണു​തി​രു​വ​ന​ന്ത​പു​ര​ത്തു വ​ന്ന​തെ​ന്നാ​ണ് സു​രേ​ന്ദ്ര​ൻ ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം. ഡി​ജി​പി​യു​ടെ അ​നു​മ​തി​യോ​ടെ​യാ​ണ് താ​ൻ യാ​ത്ര ചെ​യ്ത​തെ​ന്നും ലോ​ക്ക്ഡൗ​ണ്‍ ക​ഴി​യു​ന്ന​തു​വ​രെ തി​രു​വ​ന​ന്ത​പു​ര​ത്ത് ഉ​ണ്ടാ​കു​മെ​ന്നും സു​രേ​ന്ദ്ര​ൻ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.