എ​ല്ലാ ജി​ല്ല​ക​ളി​ലും ഡ്രോ​ൺ നി​രീ​ക്ഷ​ണ​വു​മാ​യി പോ​ലീ​സ്
Friday, April 3, 2020 8:14 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ കൊ​റോ​ണ വൈ​റ​സ് വ്യാ​പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ മ​റി​ക​ട​ന്നു പു​റ​ത്തി​റ​ങ്ങു​ന്ന​വ​രെ ക​ണ്ടു​പി​ടി​ക്കാ​ൻ കേ​ര​ള​ത്തി​ലെ എ​ല്ലാ ജി​ല്ല​ക​ളി​ലും ഡ്രോ​ൺ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി. കേ​ര​ള പോ​ലീ​സ് സൈ​ബ​ർ​ഡോ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ഡ്രോ​ൺ അ​സോ​സി​യേ​ഷ​നു​മാ​യി ചേ​ർ​ന്നാ​ണ് നി​രീ​ക്ഷ​ണം ന​ട​ത്തു​ന്ന​ത്.

ഏ​ക​ദേ​ശം 300 ഓ​ളം ഡ്രോ​ണു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ജി​ല്ല​ക​ൾ തോ​റും സ​ർ​വൈ​ല​ൻ​സ് ന​ട​ത്തി​വ​രു​ന്ന​ത് . കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് എ​ല്ലാ ജി​ല്ല​ക​ളി​ലും ഇ​ത്ത​ര​ത്തി​ലൊ​രു നി​രീ​ക്ഷ​ണം ഏർ​പ്പെ​ടു​ത്തു​ന്ന​ത് . ഇ​തി​ന്‍റെ സം​സ്ഥാ​ന ത​ല ഏ​കോ​പ​ന​വും അ​വ​ലോ​ക​ന​വും പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ​യും എ​ഡി​ജി​പി മ​നോ​ജ് ഏ​ബ്ര​ഹാ​മും ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.