തൊ​ഴി​ലാ​ളി​ക​ളും ത​ബ്‍​ലീ​ഗ് സ​മ്മേ​ള​ന​വും കൊ​റോ​ണ പ്ര​തി​രോ​ധത്തിന് തി​രി​ച്ച​ടി​യാ​യെ​ന്ന് രാ​ഷ്ട്ര​പ​തി
Friday, April 3, 2020 11:18 PM IST
ന്യൂ​ഡ​ല്‍​ഹി: കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ള്‍ കൂ​ട്ട​ത്തോ​ടെ ഡ​ൽ​ഹി ആ​ന​ന്ദ്‌​വി​ഹാ​റി​ലെ​ത്തി​യ​തും ത​ബ്‍​ലീ​ഗ് സ​മ്മേ​ള​ന​വും കൊ​റോ​ണ വ്യാ​പ​ന​ത്തി​നെ​തി​രാ​യ രാ​ജ്യ​ത്തി​ന്‍റെ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ​ക്ക് തി​രി​ച്ച​ടി​യാ​യെ​ന്ന് രാ​ഷ്ട്ര​പ​തി രാം ​നാ​ഥ് കോ​വി​ന്ദ്. ലോ​ക്ഡൗ​ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ രാ​ജ്യ​ത്തെ ഒ​രാ​ള്‍ പോ​ലും വി​ശ​ന്നി​രി​ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ഗ​വ​ര്‍​ണ​മാ​ര്‍, ല​ഫ്.​ഗ​വ​ർ​ണ​ര്‍​മാ​ര്‍, സം​സ്ഥാ​ന, കേ​ന്ദ്ര ഭ​ര​ണ​പ്ര​ദേ​ശ ഭ​ര​ണാ​ധി​കാ​രി​ക​ള്‍ എ​ന്നി​വ​രു​മാ​യി ന​ട​ത്തി​യ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

ഡോ​ക്ട​ര്‍​മാ​ര്‍​ക്കും, ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും രാ​ജ്യ​ത്തി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്ന് നേ​രി​ടേ​ണ്ടി വ​ന്ന അ​തി​ക്ര​മ​ങ്ങ​ളി​ല്‍ രാ​ഷ്ട്ര​പ​തി ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു. കോ​വി​ഡ് 19-നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ല്‍ അ​സ​മാ​ന്യ​മാ​യ ക​രു​ത്തും അ​ച്ച​ട​ക്ക​വും, ഐ​ക്യ​വും കാ​ണി​ച്ച് രാ​ജ്യ​ത്തെ ജ​ന​ങ്ങ​ള്‍ ഒ​രു മാ​തൃ​ക സൃ​ഷ്ടി​ച്ച​താ​യും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​വ​ശ്യ​വ​സ്തു​ക്ക​ളും ഭ​ക്ഷ​ണ​വും ആ​വ​ശ്യ​ക്കാ​ര്‍​ക്ക് എ​ത്തി​ച്ചു​ന​ല്‍​ക​ണ​മെ​ന്ന് നി​ര്‍​ദേ​ശി​ച്ച രാ​ഷ്ട്ര​പ​തി സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ യാ​തൊ​രു വി​ട്ടു​വീ​ഴ്ച​യും വ​രു​ത്ത​രു​തെ​ന്നും ഓ​ര്‍​മി​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.