സം​സ്ഥാ​ന​ങ്ങ​ൾ​ക്കി​ട​യി​ലെ ച​ര​ക്കു നീ​ക്കം സു​ഗ​മ​മാ​ക്കു​മെ​ന്ന് കേ​ന്ദ്രം
Saturday, April 4, 2020 9:01 AM IST
ന്യൂ​ഡ​ൽ​ഹി: കൊ​റോ​ണ വൈ​റ​സ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി രാ​ജ്യ​ത്ത് ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന​ങ്ങ​ൾ ഉ​ന്ന​യി​ച്ച എ​ല്ലാ പ്ര​ശ്ന​ങ്ങ​ളി​ലും ശ്ര​ദ്ധ ചെ​ലു​ത്തു​മെ​ന്ന് കേ​ന്ദ്രം. ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി അ​ജ​യ് ഭ​ല്ല​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

സം​സ്ഥാ​ന​ങ്ങ​ൾ ത​മ്മി​ലു​ള്ള ച​ര​ക്ക് നീ​ക്ക​മ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ ആ​വ​ശ്യ​മെ​ങ്കി​ൽ കേ​ന്ദ്രം ഇ​ട​പെ​ടു​മെ​ന്നും കാ​ര്യ​ങ്ങ​ൾ സു​ഗ​മ​മാ​ക്കു​​മെ​​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

ക​ർ​ണാ​ട​കം അ​തി​ർ​ത്തി മ​ണ്ണി​ട്ട​ട​ച്ച​തു​ൾ​പ്പെ​ടെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ൾ സ​മാ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​തെ​ല്ലാം വാ​ർ​ത്ത​യാ​യി​രു​ന്നു. ഒ​ടു​വി​ൽ കേ​ര​ള- ക​ർ​ണാ​ട​ക അ​തി​ർ​ത്തി വി​ഷ​യ​ത്തി​ൽ കോ​ട​തി ഇ​ട​പെ​ട​ൽ വ​രെ ഉ​ണ്ടാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.