കോ​വി​ഡ് കാ​ല​ത്ത് വ​ർ​ഗീ​യ​ത പാ​ടി​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സും
Saturday, April 4, 2020 9:07 AM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വൈ​റ​സി​ന്‍റെ സ​ങ്കീ​ർ​ണ​മാ​യ സ​മ​യ​ത്ത് വ​ർ​ഗീ​യ​ത പാ​ടി​ല്ലെ​ന്നു കോ​ണ്‍​ഗ്ര​സ്. വൈ​റ​സി​ന് മ​ത​മി​ല്ലെ​ന്നും ഇ​ക്കാ​ല​ത്തെ​ങ്കി​ലും ത​മ്മി​ല​ടി​ക​ൾ മ​റ​ന്ന് രാ​ജ്യ​ത്തി​ന്‍റെ നന്മക്കാ​യി ഒ​രു​മി​ച്ച് മു​ന്നോ​ട്ട് നീ​ങ്ങ​ണ​മെ​ന്നും കോ​ണ്‍​ഗ്ര​സ് നേ​താ​വ് അ​ഹ​മ്മ​ദ് പ​ട്ടേ​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

വ്യ​ത്യ​സ്ഥ മ​ത​വി​ഭാ​ഗ​ങ്ങ​ളി​ലെ വി​ശ്വാ​സി​ക​ളാ​യ ജ​ന​ങ്ങ​ൾ ത​മ്മി​ൽ പോ​ര​ടി​ക്കു​ന്ന അ​വ​സ്ഥ ഉ​ണ്ടാ​ക​രു​തെ​ന്നും അ​ക്കാ​ര്യം അ​ത​തു മ​ത​ത്തി​ൽ​പ്പെ​ട്ട പു​രോ​ഹി​ത​ർ ആ​ലോ​ചി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കൊ​റോ​ണ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മു​ന്നി​ൽ നി​ൽ​ക്കു​ന്ന ഡോ​ക്ട​ർ​മാ​രെ​യും മ​റ്റ് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ​യും ബ​ഹു​മാ​നി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.