അ​മേ​രി​ക്ക​യു​ടെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ക​രു​ത്തേ​കി 20,000ലേ​റെ സൈ​നി​ക​ർ
Saturday, April 4, 2020 8:56 AM IST
വാ​ഷിം​ഗ്ട​ണ്‍: ലോ​ക​രാ​ജ്യ​ങ്ങ​ളേ​പ്പോ​ലും ഞെ​ട്ടി​ച്ച് കോ​വി​ഡ് ബാ​ധ അ​നു​നി​മി​ഷം വ​ർ​ധി​ക്കു​ന്ന അ​മേ​രി​ക്ക​യു​ടെ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ക​രു​ത്താ​യി 20,000ലേ​റെ വ​രു​ന്ന സൈ​നി​ക​ർ. 19,720 സൈ​നി​ക​ർ സം​സ്ഥാ​ന​ങ്ങ​ളു​ടെ ഗ​വ​ർ​ണ​ർ​മാ​ർ ന​ൽ​കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ച് മു​ഴു​വ​ൻ സ​മ​യ​വും പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

ഗ​താ​ഗ​ത​വും മ​രു​ന്ന് വി​ത​ര​ണ​വും അ​ട​ക്കം ആ​രോ​ഗ്യ മേ​ഖ​ല​യി​ലേ​ക്ക് വേ​ണ്ട സ​ഹാ​യ​ങ്ങ​ൾ, വൈ​റ​സ് പ​രി​ശോ​ധ​ന​യ്ക്ക് ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ, ഭ​ക്ഷ​ണ വി​ത​ര​ണം തു​ട​ങ്ങി​യ​വ​യാ​ണ് സൈ​നി​ക​ർ പ്ര​ധാ​ന​മാ​യും ചെ​യ്യു​ന്ന സേ​വ​ന​ങ്ങ​ൾ. അ​ത്യാ​വ​ശ്യ ഘ​ട്ട​ങ്ങ​ളി​ൽ സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ​ക്കും സൈ​ന്യം സ​ഹാ​യ​ഹ​സ്ത​വു​മാ​യെ​ത്തു​ന്നു​ണ്ട്.

മെ​രി​ലാ​ൻ​ഡ് സം​സ്ഥാ​ന​ത്തു മാ​ത്രം ഒ​രു മി​ല്യ​ണ്‍ മാ​സ്കു​ക​ളും ഗ്ലൗ​സു​ക​ളും സു​ര​ക്ഷാ കി​റ്റു​ക​ളും ഇ​തി​നോ​ട​കം സൈ​നി​ക​ർ എത്തി​ച്ചു ന​ൽ​കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.