മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ അ​വ​ഹേ​ളി​ച്ച യു.​പ്ര​തി​ഭ മാ​പ്പ് പ​റ​യ​ണ​മെ​ന്ന് കെ​യു​ഡ​ബ്ല്യൂ​ജെ
Saturday, April 4, 2020 9:24 PM IST
തി​രു​വ​ന​ന്ത​പു​രം: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ​രാ​മ​ർ​ശം ന​ട​ത്തി​യ യു.​പ്ര​തി​ഭ എം​എ​ൽ​എ മാ​പ്പ് പ​റ​യ​ണ​മെ​ന്ന് കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ (കെ​യു​ഡ​ബ്ല്യൂ​ജെ) ആ​വ​ശ്യ​പ്പെ​ട്ടു. വ​നി​താ എം​എ​ൽ​എ ത​ന്നെ സ്ത്രീ​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ അ​ധി​ക്ഷേ​പി​ച്ച​ത് അ​പ​ല​പ​നീ​യ​മാ​ണ്.

സ​ത്യ​സ​ന്ധ​മാ​യി തൊ​ഴി​ലെ​ടു​ത്ത് ജീ​വി​ക്കു​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണ് എം​എ​ൽ​എ​യു​ടെ പ​രാ​മ​ർ​ശ​മെ​ന്ന് കെ​യു​ഡ​ബ്ല്യൂ​ജെ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​പി.​റ​ജി​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ.​എ​സ്.​സു​ഭാ​ഷും വാ​ർ​ത്താ​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു.

ആ​രെ​ങ്കി​ലും പ​റ​യു​ന്ന​ത് വാ​ര്‍​ത്ത​യാ​ക്കു​ന്ന​തി​ലും ഭേ​ദം മാധ്യമപ്രവർത്തകർ ശ​രീ​രം വി​റ്റ് ജീ​വി​ക്കു​ന്ന​താ​ണ് ന​ല്ല​ത്, ആ​ണാ​യാ​ലും പെ​ണ്ണാ​യാ​ലും എ​ന്നാ​യിരുന്നു പ്രതിഭയുടെ പ്രസ്താവന.

എംഎൽഎയും ഡി​വൈ​എ​ഫ്‌​ഐ നേ​തൃ​ത്വ​വും ത​മ്മി​ല്‍ വി​ഭാ​ഗി​യ​ത നി​ല​നി​ന്നി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ര്‍​ച്ച​യായി കോ​വി​ഡ് കാ​ല​ത്ത് ഓ​ഫീ​സ് പൂ​ട്ടി​യി​ട്ട് വീ​ട്ടി​ലി​രു​ന്ന പ്ര​വ​ര്‍​ത്തി​ച്ച എംഎൽഎയുടെ നി​ല​പാ​ടി​നെ ഡി​വൈ​എ​ഫ്‌​ഐ നേ​താ​ക്ക​ള്‍ എ​തി​ര്‍​ത്തി​രു​ന്നു. സോ​ഷ്യ​ല്‍ ​മീ​ഡി​യ​യി​ലും മ​റ്റും പ്ര​വ​ര്‍​ത്ത​ക​ര്‍ ഇ​തി​നെ​ക്കു​റി​ച്ച് പോ​സ്റ്റ് പ​ങ്കു​വ​ച്ചു.

കോ​വി​ഡി​നേ​ക്കാ​ള്‍ ഭീ​ക​ര​മാ​യ വൈ​റ​സു​ക​ള്‍ ഉ​ണ്ട്. അ​വ​രെ കോ​വി​ഡ് കാ​ലം ക​ഴി​ഞ്ഞ് മാ​ള​ത്തി​ല്‍ നി​ന്ന് പു​ക​ച്ച് ചാ​ടി​ക്കേ​ണ്ട​തു​ണ്ടെന്ന് പ്ര​തി​ഭ ഇ​തി​ന് മ​റു​പ​ടി ന​ല്‍​കി​. ഇ​തേ​ത്തു​ട​ര്‍​ന്ന് പ്ര​തി​ഭയും ഡി​വൈ​എ​ഫ്‌​ഐ​യും ത​മ്മി​ലു​ള്ള ത​ര്‍​ക്ക​ങ്ങ​ളെ​ക്കു​റി​ച്ച് പ​ത്ര​ങ്ങ​ളി​ലും ഓ​ണ്‍​ലൈ​ന്‍ മാ​ധ്യ​മ​ങ്ങ​ളി​ലും വാ​ര്‍​ത്ത വ​ന്നി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ എംഎൽഎ വി​വാ​ദ പ​രാ​മ​ര്‍​ശം ന​ട​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.