കോ​വി​ഡ് കാ​ല​ത്തും കൈ​യ​യ​ച്ച്; കും​ഭ​മേ​ള​യ്ക്ക് 375 കോ​ടി അ​നു​വ​ദി​ച്ച് കേ​ന്ദ്രം
Saturday, April 4, 2020 6:07 PM IST
ന്യൂ​ഡ​ല്‍​ഹി: ഹ​രി​ദ്വാ​റി​ല്‍ ന​ട​ക്കു​ന്ന മ​ഹാ​കും​ഭ​മേ​ള​യ്ക്ക് 375 കോ​ടി രൂ​പ അ​നു​വ​ദി​ച്ച് കേ​ന്ദ്ര​സ​ര്‍​ക്കാ​ർ‌. അ​ടു​ത്ത വ​ർ​ഷം ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഹ​രി​ദ്വാ​റി​ൽ ന​ട​ക്കു​ന്ന കും​ഭ​മേ​ള​യ്ക്ക് ധ​ന​മ​ന്ത്രാ​ല​യ​മാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്. 2021 ജ​നു​വ​രി 15 മു​ത​ല്‍ മാ​ര്‍​ച്ച് നാ​ല് വ​രെ​യാ​ണ് കും​ഭ​മേ​ള ഹ​രി​ദ്വാ​റി​ല്‍ ന​ട​ക്കു​ന്ന​ത്.

കൊ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നി​ടെ മേ​ള​യ്ക്ക് പ​ണം അ​നു​വ​ദി​ച്ച​തി​നെ​തി​രെ വി​മ​ര്‍​ശ​ന​ങ്ങ​ള്‍ ഉ​യ​ർ​ന്നു ക​ഴി​ഞ്ഞു. എ​ന്നാ​ൽ സാ​ധാ​ര​ണ ന​ട​പ​ടി മാ​ത്ര​മാ​ണി​തെ​ന്നാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ വി​ശ​ദീ​ക​ര​ണം.

മ​ഹാ​കും​ഭ​മേ​ള​യി​ല്‍ ഏ​ക​ദേ​ശം 15 കോ​ടി ജ​ന​ങ്ങ​ള്‍ പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. ഉ​ത്ത​രാ​ഖ​ണ്ഡ് മു​ഖ്യ​മ​ന്ത്രി ഹ​രീ​ഷ് റാ​വ​ത്ത് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​മാ​യി ഇ​ന്ന് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു.

കു​ഭം​മേ​ള ന​ട​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ള്‍ അ​ദ്ദേ​ഹം പ്ര​ധാ​ന​മ​ന്ത്രി​യോ​ട് വി​ശ​ദീ​ക​ര​ച്ചു. ഏ​ക​ദേ​ശം 1,000 കോ​ടി രൂ​പ ചെ​ല​വ് വ​രു​മെ​ന്നും അ​ദ്ദേ​ഹം പ്ര​ധാ​ന​മ​ന്ത്രി​യെ അ​റി​യി​ച്ചു.

റോ​ഡു​ക​ള്‍, വൈ​ദ്യു​തി, ജ​ല​വി​ത​ര​ണം, മെ​ഡി​ക്ക​ല്‍ സൗ​ക​ര്യ​ങ്ങ​ള്‍, മാ​ലി​ന്യ​നി​ര്‍​മ്മാ​ര്‍​ജ്ജ​നം തു​ട​ങ്ങി അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന​തി​നാ​യാ​ണ് ഈ ​തു​ക ചെ​ല​വ​ഴി​ക്കു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.