തി​ങ്കാ​ളാ​ഴ്ച മു​ത​ൽ ബാ​ങ്കു​ക​ൾ ഉ​ച്ച​യ്ക്ക് ര​ണ്ടു വ​രെ മാ​ത്രം
Saturday, April 4, 2020 7:30 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് തി​ങ്കാ​ളാ​ഴ്ച മു​ത​ൽ ബാ​ങ്കു​ക​ൾ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു വ​രെ മാ​ത്ര​മേ പ്ര​വ​ർ​ത്തി​ക്കൂ. വ്യാ​ഴാ​ഴ്ച വ​രെ​യാ​ണ് ഈ ​ക്ര​മീ​ക​ര​ണം. കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് നേ​ര​ത്തെ ഇ​ത്ത​ര​ത്തി​ലാ​ണ് ബാ​ങ്കു​ക​ൾ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്.

എ​ന്നാ​ൽ ക്ഷേ​മ​പെ​ൻ​ഷ​ൻ, ജ​ൻ​ധ​ൻ അ​ക്കൗ​ണ്ട് വ​ഴി​യു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പ​ണ വി​ത​ര​ണം എ​ന്നി​വ പ​രി​ഗ​ണി​ച്ച് ഈ​യാ​ഴ്ച ബാ​ങ്കു​ക​ൾ വൈ​കു​ന്നേ​രം നാ​ലു വ​രെ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. തി​ങ്ക​ളാ​ഴ്ച ജ​ൻ ധ​ൻ അ​ക്കൗ​ണ്ട് വ​ഴി​യു​ള്ള പ​ണം വി​ത​ര​ണം ഉ​ണ്ടാ​വി​ല്ലെ​ന്നും ബാ​ങ്കേ​ഴ്സ് സ​മി​തി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.