ത​മി​ഴ്നാ​ട്ടി​ൽ 74 പേ​ർ​ക്ക് കൂ​ടി കൊ​റോ​ണ; ര​ണ്ട് പേ​ർ മ​രി​ച്ചു
Saturday, April 4, 2020 7:48 PM IST
ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ ശ​നി​യാ​ഴ്ച 74 പേ​ർ​ക്ക് കൂ​ടി കൊ​റോ​ണ വൈ​റ​സ് (കോ​വി​ഡ്-19) ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് കൊ​റോ​ണ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 485 ആ​യി. പു​തു​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ഒ​രാ​ളൊ​ഴി​ച്ച് എ​ല്ലാ​വ​രും ഡ​ല്‍​ഹി നി​സാ​മു​ദ്ദീ​നി​ല്‍ ന​ട​ന്ന ത​ബ്‌​ലീ​ഗ് സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​വ​രാ​ണ്.

കൊ​റോ​ണ മൂ​ലം സം​സ്ഥാ​ന​ത്ത് ഇ​ന്ന് ര​ണ്ടു പേ​ർ കൂ​ടി മ​രി​ച്ചു. ഇ​തോ​ടെ മ​ര​ണ​സം​ഖ്യ മൂ​ന്നാ​യി ഉ​യ​ർ​ന്നു. ഇ​ന്ന് വി​ല്ലു​പു​രം, തേ​നി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മ​ര​ണ​മു​ണ്ടാ​യ​ത്. തേ​നി​യി​ൽ 53 വ​യ​സു​ള്ള സ്ത്രീ​യും വി​ല്ലു​പു​ര​ത്ത് 51 വ​യ​സു​കാ​ര​നു​മാ​ണ് മ​രി​ച്ച​ത്.

ര​ണ്ടു പേ​രും ത​ബ്‌​ലീ​ഗ് സ​മ്മേ​ള​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രാ​ണ്. വി​ല്ലു​പു​രം സ്വ​ദേ​ശി നി​സാ​മു​ദ്ദീ​നി​ലെ ത​ബ് ലീ​ഗ് സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത് തി​രി​ച്ചെ​ത്തി​യ​ത് ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​യി​രു​ന്നു. രോ​ഗം ബാ​ധി​ച്ച് ഇ​യാ​ൾ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സം​സ്ഥാ​ന​ത്ത് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ഭൂ​രി​പ​ക്ഷ​വും ത​ബ്‌​ലീ​ഗ് സ​മ്മേ​ള​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രാ​ണെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് സെ​ക്ര​ട്ട​റി ബീ​ലാ രാ​ജേ​ഷ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.