കാ​ഷ്മീ​രി​ൽ സൈ​ന്യം നാ​ല് തീ​വ്ര​വാ​ദി​ക​ളെ ഏ​റ്റു​മു​ട്ട​ലി​ൽ വ​ധി​ച്ചു
Saturday, April 4, 2020 7:56 PM IST
ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ൽ സൈ​ന്യം നാ​ല് തീ​വ്ര​വാ​ദി​ക​ളെ ഏ​റ്റു​മു​ട്ട​ലി​ൽ വ​ധി​ച്ചു. ശ​നി​യാ​ഴ്ച കു​ൽ​ഗാ​മി​ലെ ഖു​ൽ ബാ​ത്പോ​ര​യി​ലാ​ണ് ഏ​റ്റു​മു​ട്ട​ൽ ന​ട​ന്ന​ത്. ര​ഹ​സ്യ​ത്തെ വി​വ​ര​ത്തെ തു​ട​ർ​ന്ന് തീ​വ്ര​വാ​ദി​ക​ൾ ത​ങ്ങി​യ വീ​ട് സൈന്യം വ​ള​യു​ക​യാ​യി​രു​ന്നു.

സൈ​ന്യ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ഈ ​വീ​ട് ത​ക​ർ​ന്നു. ഏ​റ്റു​മു​ട്ട​ലി​ൽ മൂ​ന്ന് തീ​വ്ര​വാ​ദി​ക​ൾ ആ​ദ്യം കൊ​ല്ല​പ്പെ​ട്ടു. നാ​ലാ​മ​ന്‍റെ മൃ​ത​ദേ​ഹം കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ​നി​ന്നാ​ണ് ല​ഭി​ച്ച​ത്. എ​ന്നാ​ൽ സു​ര​ക്ഷാ സേ​ന സ്ഫോ​ട​ന​ത്തി​ലൂ​ടെ​യാ​ണ് വീ​ട് ത​ക​ർ​ത്ത​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.