സൈ​ന്യ​ത്തി​ൽ നി​ന്നു​ള്ള 1,000 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ ന്യൂ​യോ​ർ​ക്കി​ൽ നി​യ​മി​ക്കും
Sunday, April 5, 2020 6:58 AM IST
വാ​ഷിം​ഗ്ട​ൺ ഡി​സി: ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം അ​നി​യ​ന്ത്രി​ത​മാ​യി വ​ർ​ധി​ക്കു​മ്പോ​ൾ അ​മേ​രി​ക്ക​യി​ലും രോ​ഗ​ബാ​ധ​യി​ൽ ഗ​ണ്യ​മാ​യ വ​ർ​ധ​ന​വാ​ണ് ഉ​ണ്ടാ​യ​ത്. രാ​ജ്യ​ത്ത് ന്യൂ​യോ​ർ​ക്കി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ​ക്ക് വൈ​റ​സ് ബാ​ധി​ച്ച​ത്.

1,13,704 പേ​ർ​ക്കാ​ണ് ന്യൂ​യോ​ർ​ക്കി​ൽ വൈ​റ​സ് ബാ​ധി​ച്ച​ത്. ഇ​തി​ൽ 3,565 പേ​ർ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി. 24 മ​ണി​ക്കൂ​റി​നി​ടെ 347 പേ​ർ ന്യൂ​യോ​ർ​ക്കി​ൽ മാ​ത്രം മ​ര​ണ​പ്പെ​ട്ടു.

ഈ ​സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് യു​എ​സ് സൈ​ന്യ​ത്തി​ൽ നി​ന്നു​ള്ള 1,000 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ ന്യൂ​യോ​ർ​ക്കി​ൽ നി​യ​മി​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് പ​റ​ഞ്ഞു. ഡോ​ക്ട​ർ​മാ​രും, ന​ഴ്സു​മാ​രും, മ​റ്റ് ആ​രോ​ഗ്യ പ്ര​വ​ർ‌​ത്ത​ക​രും ഉ​ൾ​പ്പെ​ടു​ന്ന സൈ​നി​ക സം​ഘ​ത്തെ​യാ​ണ് ഇ​വി​ടെ നി​യ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.