കൊ​റോ​ണ പേ​ടി; യു​വാ​വ് ആ​ശു​പ​ത്രി​കെ​ട്ടി​ട​ത്തി​ൽ​നി​ന്നും ചാ​ടി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു
Sunday, April 5, 2020 1:01 PM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ്-19 സം​ശ​യി​ച്ച് ഡ​ൽ​ഹി എ​യിം​സി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ൽ​നി​ന്നും ചാ​ടി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. എ​യിം​സി​ലെ ട്രൂ​മ സെ​ന്‍റ​റി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 37 വ​യ​സു​കാ​ര​നാ​ണ് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം.

എ​യിം​സി​ലെ ജ​യ​പ്ര​കാ​ശ് നാ​രാ​യ​ണ​ൻ അ​പ​ക്സ് ട്രൂ​മ സെ​ന്‍റ​റി​ലാ​ണ് യു​വാ​വ് ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന​ത്. ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ന്‍റെ മൂ​ന്നാം നി​ല​യി​ൽ​നി​ന്നാ​ണ് ഇ​യാ​ൾ താ​ഴേ​ക്ക് ചാ​ടി​യ​ത്. താ​ഴെ​യു​ണ്ടാ​യി​രു​ന്ന താ​ൽ​ക്കാ​ലി​ക ഷെ​ഡി​ന്‍റെ ത​ക​ര​മേ​ൽ​ക്കൂ​ര​യ്ക്കു മു​ക​ളി​ലാ​ണ് വീ​ണ​ത്. വീ​ഴ്ച​യി​ൽ ഇ​യാ​ളു​ടെ കാ​ൽ ഒ​ടി​ഞ്ഞ​തൊ​ഴി​ച്ചാ​ൽ കാ​ര്യ​മാ​യ പ​രി​ക്ക് ഉ​ണ്ടാ​യി​ല്ല. മാ​ർ​ച്ച് 31 ന് ​ആ​ണ് ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.