കൊ​റോ​ണ ദീ​പം; ബി​ജെ​പി സ്ഥാ​പ​ക ദി​നം ആ​ഘോ​ഷി​പ്പി​ക്കാ​നു​ള്ള ത​ന്ത്ര​മെ​ന്ന് കു​മാ​ര​സ്വാ​മി
Sunday, April 5, 2020 1:45 PM IST
ബം​ഗ​ളൂ​രു: രാ​ജ്യ​മൊ​ട്ടാ​കെ ഞാ​യ​റാ​ഴ്ച രാ​ത്രി ഒ​ൻ​പ​തി​ന് ദീ​പം തെ​ളി​യി​ക്ക​ണ​മെ​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ആ​ഹ്വാ​ന​ത്തി​നെ​തി​രെ ക​ർ​ണാ​ട​ക മു​ൻ മു​ഖ്യ​മ​ന്ത്രി​യും ജെ​ഡി​എ​സ് നേ​താ​വു​മാ​യ എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി. ഇ​ന്ത്യ​ക്കാ​രെ​ക്കൊ​ണ്ട് ബി​ജെ​പി​യു​ടെ സ്ഥാ​പ​ക ദി​നം ആ​ഘോ​ഷി​പ്പി​ക്കാ​നു​ള്ള ത​ന്ത്ര​മാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ആ​ഹ്വാ​ന​ത്തി​ന് പി​ന്നി​ലെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

ഏ​പ്രി​ൽ ആ​റ് ബി​ജെ​പി സ്ഥാ​പ​ക ദി​ന​മാ​ണ്. ഈ ​തീ​യ​തി​യും സ​മ​യ​വും തെ​ര​ഞ്ഞെ​ടു​ത്ത​തി​ന് എ​ന്ത് വി​ശ​ദീ​ക​ര​ണ​മാ​ണ് ന​ൽ​കാ​ൻ സാ​ധി​ക്കു​ക​യെ​ന്നും വി​ശ്വ​സ​നീ​യ​വും ശാ​സ്ത്രീ​യ​വും യു​ക്തി​സ​ഹ​വു​മാ​യ വി​ശ​ദീ​ക​ര​ണം ന​ൽ​കാ​ൻ പ്ര​ധാ​ന​മ​ന്ത്രി​യെ വെ​ല്ലു​വി​ളി​ക്കു​ക​യാ​ണെ​ന്നും കു​മാ​ര​സ്വാ​മി ട്വീ​റ്റ് ചെ​യ്തു.

ഡോ​ക്ട​ർ​മാ​ർ​ക്ക് പി​പി​ഇ കി​റ്റ് ന​ൽ​കാ​നും സാ​ധാ​ര​ണ​ക്കാ​ർ​ക്ക് താ​ങ്ങാ​നാ​വു​ന്ന വി​ല​യി​ൽ ടെ​സ്റ്റ് കി​റ്റു​ക​ൾ ല​ഭ്യ​മാ​ക്കാ​നും സ​ർ​ക്കാ​ർ ഇ​തു​വ​രെ ത​യാ​റാ​യി​ട്ടി​ല്ല. കോ​വി​ഡി​നെ നേ​രി​ടാ​ൻ എ​ന്ത് ന​ട​പ​ടി​ക​ളാ​ണ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് രാ​ജ്യ​ത്തോ​ട് പ​റ​യാ​തെ, ഇ​തി​ന​കം ത​ള​ർ​ന്നു​പോ​യ ഒ​രു ജ​ന​ത​ക്ക് പ്ര​ധാ​ന​മ​ന്ത്രി അ​ർ​ഥ​മി​ല്ലാ​ത്ത ജോ​ലി​ക​ൾ ന​ൽ​കു​ക​യാ​ണെ​ന്നും കു​മാ​ര​സ്വാ​മി ആ​രോ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.