കോവിഡ്-19: രാജ്യത്ത് ഇന്ന് ആറ് മരണം കൂടി
Sunday, April 5, 2020 4:28 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ്-19 ബാ​ധി​ച്ച് ഇ​ന്ന് ആ​റ് പേ​ർ കൂ​ടി മ​രി​ച്ചു. ത​മി​ഴ്നാ​ട്, മ​ഹാ​രാ​ഷ്ട്ര, ഗു​ജ​റാ​ത്ത് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. മ​ഹാ​രാ​ഷ്ട്ര​യി​ലെ പൂ​ന​യി​ൽ ഇ​ന്ന് മാ​ത്രം മൂ​ന്ന് പേ​രാ​ണ് മ​രി​ച്ച​ത്. ത​മി​ഴ്നാ​ട്ടി​ൽ ര​ണ്ട് പേ​രും മ​രി​ച്ചു. ഗു​ജ​റാ​ത്തി​ലെ സു​റ​ത്തി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന സ്ത്രീ​യാ​ണ് മ​രി​ച്ച​ത്.

രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് 79 പേ​ർ മ​രി​ച്ചെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​രും വ്യ​ക്ത​മാ​ക്കി. രാ​ജ്യ​ത്ത് ഇ​തു​വ​രെ 267 പേ​ർ രോ​ഗ​വി​മു​ക്തി നേ​ടി​യെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ല​വ് അ​ഗ​ർ​വാ​ൾ പ​റ​ഞ്ഞു. 24 മ​ണി​ക്കൂ​റി​നി​ടെ 472 കോ​വി​ഡ് കേ​സു​ക​ളാ​ണ് രാ​ജ്യ​ത്ത് റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 3,374 ആ​യി.

ത​മി​ഴ്നാ​ട്ടി​ൽ ചെ​ന്നൈ വ​ണ്ണാ​റ​പ്പേ​ട്ട, രാ​മ​നാ​ഥ​പു​രം സ്വ​ദേ​ശി​ക​ളാ​ണ് ഇ​ന്ന് മ​രി​ച്ച​ത്. ത​ബ്‌​ലീ​ഗ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത് മ​ട​ങ്ങി​യെ​ത്തി​യ ആ​ളാ​ണ് ചെ​ന്നൈ​യി​ൽ മ​രി​ച്ച​ത്. ഇ​തോ​ടെ ത​മി​ഴ്നാ​ട്ടി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം അ​ഞ്ചാ​യി.

മ​ഹാ​രാ​ഷ്ട്ര​യി​ൽ 26 പു​തി​യ കേ​സു​ക​ളാ​ണ് ഇ​ന്ന് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ധാ​രാ​വി​യി​ലും ഒ​രാ​ൾ​ക്ക് കൂ​ടി കൊ​റ​ണ സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ കൊ​റോ​ണ വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം 661 ആ​യി. 32 പേ​രാ​ണ് മ​ഹാ​രാ​ഷ്ട്ര​യി​ൽ കൊ​റോ​ണ ബാ​ധി​ച്ച് മ​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.