ത​മി​ഴ്നാ​ട്ടി​ല്‍ 86 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്; 85 പേ​രും നി​സാ​മു​ദീനി​ൽ നി​ന്ന് വ​ന്ന​വ​ർ
Sunday, April 5, 2020 11:53 PM IST
ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ ഞാ​യ​റാ​ഴ്ച 86 പേ​ര്‍​ക്ക് കൂ​ടി കൊ​റോ​ണ വൈ​റ​സ് (കോ​വി​ഡ്-19) ബാ​ധ സ്ഥി​രീ​ക​രി​ച്ചു. പു​തു​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ഒ​രാ​ളൊ​ഴി​ച്ച് എ​ല്ലാ​വ​രും നി​സാ​മു​ദീ​നി​ലെ ത​ബ്‌​ലീ​ഗ് ജ​മാ​അ​ത്ത് സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​വ​രാ​ണ്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് ആ​കെ രോ​ഗി​ക​ളു​ടെ എ​ണ്ണം 571 ആ​യി.

അ​തേ​സ​മ​യം, രാ​ജ്യ​ത്തെ കോ​വി​ഡ് ബാ​ധി​രു​ടെ എ​ണ്ണം കു​തി​ച്ചു​യ​രു​ന്നു. ആ​കെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 3,577 ആ​യി. വൈ​റ​സ് ബാ​ധി​ച്ച് 83 പേ​ർ മ​രി​ക്കു​ക​യും ചെ​യ്തു. രാ​ജ്യ​ത്തെ 274 ജി​ല്ല​ക​ളി​ൽ കോ​വി​ഡ് വൈ​റ​സ് വ്യാ​പി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.