ഉ​റ​ക്കെ സം​സാ​രി​ച്ചു; റ​ഷ്യ​യി​ൽ അ​ഞ്ച് പേ​രെ വെ​ടി​വ​ച്ച് കൊ​ന്നു
Sunday, April 5, 2020 11:53 PM IST
മോ​സ്കോ: വീ​ടി​ന് പു​റ​ത്തു​നി​ന്ന് ഉ​ച്ച​ത്തി​ൽ സം​സാ​രി​ച്ച​തി​ന് റ​ഷ്യ​യി​ൽ അ​ഞ്ച് പേ​രെ യു​വാ​വ് വെ​ടി​വ​ച്ച് കൊ​ന്നു. റൈ​സാ​ന്‍ മേ​ഖ​ല​യി​ലെ യെ​ലാ​ത്മ​യി​ലു​ള്ള ഗ്രാ​മ​ത്തി​ൽ ശ​നി​യാ​ഴ്ച രാ​ത്രി പ​ത്തോ​ടെ​യാ​ണ് സം​ഭ​വം. നാ​ലു പു​രു​ഷ​ന്മാ​രും ഒ​രു സ്ത്രീ​യു​മാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ 32 വ​യ​സു​കാ​ര​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

കൊ​റോ​ണ വൈ​റ​സ് വ്യാ​പ​നം നി​യ​ന്ത്രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി റ​ഷ്യ​യി​ലും ലോ​ക്ക്‌​ഡൗ​ണ്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു. ആ​രും വീ​ടി​ന്‍റെ വെ​ളി​യി​ലി​റ​ങ്ങാ​തെ വീ​ട്ടി​നു​ള്ളി​ൽ​ത​ന്നെ ക​ഴി​യ​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. എ​ന്നാ​ൽ ലോ​ക്ക്ഡൗ​ൺ നി​ർ​ദേ​ശം പാ​ലി​ക്കാ​തി​രു​ന്ന സം​ഘം 32 വ​യ​സു​കാ​ര​ന്‍റെ വീ​ടി​ന്‍റെ പു​റ​ത്തു​നി​ന്ന് ഉ​ച്ച​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു.

ഉ​റ​ക്കെ​യു​ള്ള ശ​ബ്ദം കേ​ട്ട് ബാ​ൽ​ക്ക​ണി​യി​ലെ​ത്തി​യ യു​വാ​വ് അ​ഞ്ചം​ഗ സം​ഘ​ത്തോ​ട് ശ​ബ്ദം കു​റ​യ്ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ ഇ​ക്കാ​ര്യം വ​ക​വെ​യ്ക്കാ​തി​രു​ന്ന​തോ​ടെ ത​ർ​ക്ക​മാ​യി. പ്ര​കോ​പി​ത​നാ​യ യു​വാ​വ് തോ​ക്കു​മാ​യെ​ത്തി തു​രു​തു​രാ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു.

പ്ര​തി​യു​ടെ പേ​ര് വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല. ഇ​യാ​ളു​ടെ വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ തോ​ക്ക് ക​ണ്ടെ​ടു​ത്തു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.