മോ​ദി​യു​ടെ ആ​ഹ്വാ​ന​ത്തെ പി​ന്തു​ണയ്​ക്കാ​ൻ പ​ട​ക്കം പൊ​ട്ടി​ച്ചു; കെ​ട്ടി​ട​ത്തി​ന് തീ​പി​ടി​ച്ചു
Monday, April 6, 2020 10:35 AM IST
ജ്യ്പു​ർ: കോ​വി​ഡ്-19 മ​ഹാ​മാ​രി​ക്കെ​തി​രേ​യു​ള്ള പോ​രാ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ആ​ഹ്വാ​ന​മേ​റ്റെ​ടു​ത്തു ദീ​പം തെ​ളി​യി​ക്ക​ലി​നി​ടെ പ​ട​ക്കം പൊ​ട്ടി​ക്ക​വേ കെ​ട്ടി​ട​ത്തി​ന് തീ​പി​ടി​ച്ചു.

രാ​ജ​സ്ഥാ​നി​ലെ ജ​യ്പു​രി​ലാ​ണ് സം​ഭ​വം. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നാ​യ മാ​ഹിം പ്ര​താ​പ് സിം​ഗാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. സം​ഭ​വ​ത്തി​ൽ ആ​ര്‍​ക്കും പരിക്കേറ്റിട്ടില്ലെന്നും തീ ​ഉ​ട​ൻ​ത​ന്നെ അ​ണ​ച്ച​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കെ​ട്ടി​ട​ത്തി​ന് തീ​പി​ടി​ക്കു​ന്ന വീ​ഡി​യോ മാ​ഹിം ട്വി​റ്റ​റി​ൽ ന​ൽ​കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.