ലോ​ക്ക്ഡൗ​ണ്‍ ലം​ഘി​ച്ച് പ്ര​ഭാ​ത​സ​വാ​രി: 12 പേ​ർ അ​റ​സ്റ്റി​ൽ
Monday, April 6, 2020 1:24 PM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക്ഡൗ​ണ്‍ ലം​ഘി​ച്ച് ന​ഗ​ര​ത്തി​ൽ പ്ര​ഭാ​ത​സ​വാ​രി​ക്കി​റ​ങ്ങി​യ​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സ്റ്റാ​ച്യു, മ്യൂ​സി​യം, പൂ​ജ​പ്പു​ര ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ന്ന് രാ​വി​ലെ പ്ര​ഭാ​ത​സ​വാ​രി​ക്കി​റ​ങ്ങി​യ​വ​ർ​ക്കെ​തി​രെ​യാ​ണ് ക​ന്‍റോ​ണ്‍​മെ​ന്‍റ്, മ്യൂ​സി​യം, പൂ​ജ​പ്പു​ര പോ​ലീ​സ് കേ​സെ​ടു​ത്ത് അ​റ​സ്റ്റ് ചെ​യ്ത​ത്.

12 പേ​ർ​ക്കെ​തി​രെ​യാ​ണ് പോലീസ് നടപടിയുണ്ടായത്. സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ബ​ൽ​റാം കു​മാ​ർ ഉ​പാ​ധ്യാ​യ​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണ​മാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. അ​റ​സ്റ്റ് ചെ​യ്ത​വ​രെ പോ​ലീ​സ് പി​ന്നീ​ട് ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.