കാ​സ​ർ​ഗോ​ഡ് മെ​ഡി​ക്ക​ൽ കോ​ള​ജ് ഇ​ന്ന് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും
Monday, April 6, 2020 2:11 PM IST
കാ​സ​ർ​ഗോ​ഡ്: കാ​സ​ർ​ഗോ​ഡ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി ഇ​ന്ന് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും. കോ​വി​ഡ് ആ​ശു​പ​ത്രി​യാ​യി മാ​റ്റി​യ കാ​സ​ർ​ഗോ​ഡ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് എ​ത്തി​യ വി​ദ​ഗ്ധ സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​ത്.



തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ​നി​ന്ന് 26 പേ​ര​ട​ങ്ങു​ന്ന വി​ദ​ഗ്ധ​സം​ഘ​മാ​ണ് ഇ​ന്ന് കാ​സ​ർ​ഗോ​ട്ട് എ​ത്തി​ച്ചേ​ർ​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് അ​ത്യാ​ഹി​ത വി​ഭാ​ഗം ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് ഡോ. ​എ​സ്.​എ​സ്. സ​ന്തോ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ട് ഡോ​ക്ട​ര്‍​മാ​ര്‍ ര​ണ്ട് ന​ഴ്‌​സു​മാ​ര്‍ ഒ​രു ന​ഴ്‌​സിം​ഗ് അ​സി​സ്റ്റ​ന്‍റ് എ​ന്നി​ങ്ങ​നെ അ​ഞ്ച് ടീ​മു​ക​ളാ​യി തി​രി​ച്ചാ​ണ് പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ക.



കോ​വി​ഡ് ഒ​പി, കോ​വി​ഡ് ഐ​പി, കോ​വി​ഡ് ഐ​സി​യു എ​ന്നി​വ​യെ​ല്ലാം ഇ​വ​രു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ സ​ജ്ജ​മാ​ക്കും. ഒ​രേ സ​മ​യം ഇ​രു​ന്നൂ​റോ​ളം പേ​ർ​ക്ക് ചി​കി​ത്സ ല​ഭ്യ​മാ​ക്കും. യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കാ​സ​ർ​ഗോ​ഡ് മെ​ഡി​ക്ക​ൽ കോ​ള​ജി​നെ അ​തി നൂ​ത​ന ചി​കി​ത്സാ കേ​ന്ദ്ര​മാ​ക്കി മാ​റ്റി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.