ആ​കാ​ശ​ത്തേ​ക്കു വെ​ടി​വ​ച്ച് "പ്ര​കാ​ശം​പ​ര​ത്ത​ൽ'; ബി​ജെ​പി നേ​താ​വി​നെ​തി​രേ കേ​സ്
Monday, April 6, 2020 5:57 PM IST
ല​ക്നോ: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി ആ​ഹ്വാ​നം ചെ​യ്ത വി​ള​ക്കു​തെ​ളി​ക്ക​ലി​നി​ടെ ആ​കാ​ശ​ത്തേ​ക്കു വെ​ടി​യു​തി​ർ​ത്ത ബി​ജെ​പി നേ​താ​വി​നെ​തി​രേ കേ​സ്. ഉ​ത്ത​ർ​പ്ര​ദേ​ശ് ബ​ൽ​റാം​പൂ​രി​ലെ ബി​ജെ​പി വ​നി​താ​വി​ഭാ​ഗം ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യ മ​ഞ്ജു തി​വാ​രി​ക്കെ​തി​രേ​യാ​ണു കേ​സ്.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ആ​ഹ്വാ​ന​പ്ര​കാ​രം ഞാ​യ​റാ​ഴ്ച രാ​ത്രി ഒ​ന്പ​തി​ന് ഐ​ക്യ​ദീ​പം തെ​ളി​യി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണു മ​ഞ്ജു ആ​കാ​ശ​ത്തേ​ക്ക് വെ​ടി​യു​തി​ർ​ത്ത​ത്. ഭ​ർ​ത്താ​വ് ഓം ​പ്ര​കാ​ശ് പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ മ​ഞ്ജു തി​വാ​രി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റ് ചെ​യ്തു.

ദീ​പ​ങ്ങ​ൾ തെ​ളി​യി​ക്കു​ന്ന​തി​ലൂ​ടെ കൊ​റോ​ണ വൈ​റ​സ് ഇ​ല്ലാ​താ​കു​ന്നു എ​ന്ന കു​റി​പ്പോ​ടെ​യാ​ണു വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്. വീ​ഡി​യോ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തോ​ടെ പോ​ലീ​സ് ഇ​വ​ർ​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

അ​തേ​സ​മ​യം, പ്ര​ദേ​ശം മു​ഴു​വ​ൻ മെ​ഴു​കു​തി​രി​വെ​ട്ട​വും മ​ണ്‍​ചി​രാ​തു​ക​ളി​ലെ തി​രി​നാ​ള​ങ്ങ​ളും ക​ണ്ട​പ്പോ​ൾ ദീ​പാ​വ​ലി​യാ​ണെ​ന്ന തോ​ന്ന​ലി​ൽ സ​ന്തോ​ഷം കൊ​ണ്ട് ആ​കാ​ശ​ത്തേ​ക്കു വെ​ടി​യു​തി​ർ​ത്ത​താ​ണെ​ന്നും തെ​റ്റു മ​ന​സി​ലാ​യെ​ന്നും ക്ഷ​മ ചോ​ദി​ക്കു​ന്നു​വെ​ന്നും മ​ഞ്ജു തി​വാ​രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.