"അജ്ഞാത ജീവി' കെട്ടുകഥകൾ പ്ര​ച​രി​പ്പി​ച്ചാ​ൽ ക​ർ​ശ​ന ന​ട​പ​ടി; മു​ന്ന​റി​യി​പ്പ്
Monday, April 6, 2020 7:00 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ആളുകളെ പുറത്തിറക്കാൻ പ്രേരിപ്പിക്കുന്ന കഥകൾ പ്രചരിപ്പിക്കുന്നവർക്കെതിരേ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

മോഷ്ടാവിന്‍റെയും അജ്ഞാത ജീവിയുടെയും പേരിൽ ആളുകളെ പുറത്തിറങ്ങാൻ പ്രേരിപ്പിക്കുന്ന സന്ദേശങ്ങൾ പ്രചരിക്കുന്നുണ്ട്. ഇത് അംഗീകരിക്കാനാകില്ല. ശക്തമായ നടപടി സ്വീകരിക്കാൻ പോലീസിന് നിർദേശം നൽകിയെന്ന് മുഖ്യമന്ത്രി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.