രാ​ത്രി ബ്ലാ​ക്ക്മാ​നെ പി​ടി​ക്കാ​നി​റ​ങ്ങി; പെ​ട്ട​ത് പോ​ലീ​സി​ന്‍റെ മു​ന്നി​ൽ; യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ
Monday, April 6, 2020 7:38 PM IST
തൃ​ശൂ​ർ: കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച് രാ​ത്രി ബ്ലാ​ക്ക്മാ​നെ തേ​ടി​യി​റ​ങ്ങി​യ​വ​ർ​ക്കെ​തി​രേ കേ​സ്. ഗു​രു​വാ​യൂ​ർ പോ​ലീ​സാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

ഇ​രി​ങ്ങ​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ ച​ട്ടി​ക്ക​ൽ ശ്രീ​രാ​ജ് (18), ച​ട്ടി​ക്ക​ൽ അ​ഭി​ഷേ​ക് (18), ക​റു​പ്പം വീ​ട്ടി​ൽ മു​ഹ​മ്മ​ദ് അ​സ്ലം (23) ആ​ലി​ക്ക​ൽ ശ​ര​ത് ര​വീ​ന്ദ്ര​ൻ (21), മ​ത്രം​കോ​ട്ട് സു​നീ​ഷ് (29) പേ​ര​കം മാ​ളി​യേ​ക്ക​ൽ രാ​ഹു​ൽ രാ​ജ് (20) എ​ന്നി​വ​രെ​യാ​ണ് ഗു​രു​വാ​യൂ​ർ എ​സ്. ഐ. ​ഫ​ക്രു​ദീ​ൻ അ​റ​സ്റ്റ് ചെ​യ്ത​ത്.

ഞാ​യറാ​ഴ്ച ഗു​രു​വാ​യൂ​രും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും വ്യാ​പ​ക​മാ​യി അ​ഭ്യൂ​ഹ​ങ്ങ​ൾ പ്ര​ച​രി​ച്ച​തി​നെ​തു​ട​ർ​ന്ന് ആ​ളു​ക​ൾ റോ​ഡി​ലി​റ​ങ്ങു​ക​യും, ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

തൃ​ശൂ​ർ ജി​ല്ല​യി​ൽ പോ​ലീ​സ് പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്കി​യ​താ​യും, ബ്ലാ​ക്ക്മാ​ൻ എ​ന്ന പേ​രി​ൽ അ​ഭ്യൂ​ഹ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ​യും നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ​യും നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ആ​ദി​ത്യ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.