ഫീ​സ് അ​ട​യ്ക്കാ​ൻ നി​ർ​ബ​ന്ധി​ക്ക​രു​ത്; ഗ​ൾ​ഫ് സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റു​ക​ളോ​ടു മു​ഖ്യ​മ​ന്ത്രി
Monday, April 6, 2020 8:24 PM IST
തി​രു​വ​ന​ന്ത​പു​രം: ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റു​ക​ൾ ഫീ​സ് അ​ട​ക്കു​ന്ന​തി​ന് ഇ​പ്പോ​ൾ നി​ർ​ബ​ന്ധി​ക്ക​രു​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ സ്കൂ​ളു​ക​ളി​ൽ പ​ഠ​നം ന​ട​ക്കു​ന്നി​ല്ല. എ​ല്ലാ​യി​ട​ത്തും ഇ​ത്ത​രം ഫീ​സു​ക​ൾ അ​ട​യ്ക്ക​ൽ മാ​റ്റി​വ​ച്ചി​രി​ക്കു​ക​യാ​ണ്. അ​തു​മാ​നി​ച്ച് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റു​ക​ൾ ഫീ​സ് അ​ട​ക്കു​ന്ന​തി​ന് ഇ​പ്പോ​ൾ നി​ർ​ബ​ന്ധി​ക്ക​രു​തെ​ന്നും ഫീ​സ് അ​ട​ക്കാ​നു​ള്ള സ​മ​യം നീ​ട്ടി​വ​യ്ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​ഭ്യ​ർ​ഥി​ച്ചു.

വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ല​യാ​ളി മാ​നേ​ജ്മെ​ന്‍റു​ക​ളു​മാ​യി ഇ​ക്കാ​ര്യം സം​സാ​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.